'കുറച്ച് മണിക്കൂറിനുള്ളിൽ ഷൂട്ട് ചെയ്തത് മൂന്ന് പേർക്കൊപ്പമുള്ള ലൈംഗിക രംഗം'; എന്റെ വാരിയെല്ല് ഒടിഞ്ഞു; മടിച്ചു കൊണ്ടായിരുന്നു ഡോക്ടറോട് കാര്യം പറഞ്ഞത്; വെളിപ്പെടുത്തി നടി എമിലിയ ക്ലർക്ക്

Update: 2026-01-18 12:15 GMT

ലോസ് ഏഞ്ചൽസ്: പുതിയ വെബ് സീരീസായ 'പോണീസി'ലെ ലൈംഗിക രംഗങ്ങളുടെ ചിത്രീകരണത്തിനിടെ വാരിയെല്ലൊടിഞ്ഞതായി വെളിപ്പെടുത്തി ഹോളിവുഡ് നടി എമിലിയ ക്ലർക്ക്. ദ് റാപ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് 'ഗെയിം ഓഫ് ത്രോൺസ്' താരം ഇക്കാര്യം തുറന്നുപറഞ്ഞത്. മൂന്ന് പുരുഷന്മാരുമൊത്തുള്ള ഒരു കിടപ്പറരംഗം ഏതാനും മണിക്കൂറുകൾ നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പരിക്കേറ്റതെന്ന് എമിലിയ ക്ലർക്ക് വിശദീകരിച്ചു.

വാരിയെല്ലിനാണ് പരിക്ക് പറ്റിയതെന്നും, ഡോക്ടറോട് പരിക്കിന്റെ കാരണം വിശദീകരിക്കാൻ തനിക്ക് മടിയുണ്ടായിരുന്നതായും അവർ പറഞ്ഞു. "മൂന്ന് പുരുഷന്മാർ, കുറച്ച് മണിക്കൂറിനുള്ളിൽ" എന്നായിരുന്നു സംഭവത്തെക്കുറിച്ച് എമിലിയ പറഞ്ഞത്. ജനുവരി 15-ന് പ്രേക്ഷകരിലേക്കെത്തിയ 'പോണീസ്' എന്ന സീരീസിൽ, ശീതയുദ്ധകാലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച രണ്ട് സിഐഎ ഏജന്റുമാരുടെ ഭാര്യമാരുടെ കഥയാണ് പറയുന്നത്. തങ്ങളുടെ ഭർത്താക്കന്മാരുടെ മരണകാരണം കണ്ടെത്താൻ റഷ്യയിലേക്ക് പോകുന്ന രണ്ട് സ്ത്രീകളുടെ വേഷത്തിലാണ് എമിലിയ ക്ലർക്കും മറ്റ് അഭിനേതാക്കളും എത്തുന്നത്.

'ഗെയിം ഓഫ് ത്രോൺസി'ലെ ഡേനെറിസ് ടാർഗേറിയൻ എന്ന കഥാപാത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയെടുത്ത താരമാണ് എമിലിയ ക്ലർക്ക്. 'ഗെയിം ഓഫ് ത്രോൺസ്' നൽകിയ പ്രശസ്തിയെക്കുറിച്ചും അതിന്റെ വെല്ലുവിളികളെക്കുറിച്ചും അവർ മുൻപും സംസാരിച്ചിരുന്നു. ഷോയുടെ അവസാന സീസണുകളിൽ തനിക്ക് പാനിക് അറ്റാക്കുകൾ ഉണ്ടായിരുന്നതായും, പ്രശസ്തി ചിലപ്പോൾ സാധാരണ ജീവിതത്തിന് തടസ്സമാകാറുണ്ടെന്നും അവർ വെളിപ്പെടുത്തി. പ്രശസ്തി ആപേക്ഷികമാണെന്നും വരികയും പോവുകയും ചെയ്യുന്ന ഒന്നാണെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    

Similar News