പൊലീസ് വേഷത്തിൽ ഷൈന്‍ ടോം ചാക്കോ; ഒരുങ്ങുന്നത് ഹൊറര്‍ ത്രില്ലര്‍ ചിത്രം; 'ദി പ്രൊട്ടക്ടര്‍' ന്റെ ചിത്രീകരണം പൂർത്തിയായി

Update: 2024-12-04 11:57 GMT

കൊച്ചി: ഷൈന്‍ ടോം ചാക്കോ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് 'ദി പ്രൊട്ടക്ടര്‍'. ജി എം മനു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിഐ സത്യ എന്ന കഥാപാത്രത്തെയാണ് ഷൈന്‍ ടോം അവതരിപ്പിക്കുന്നത്. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം അമ്പാട്ട് ഫിലിംസിൻ്റെ ബാനറിൽ റോബിൻസ് മാത്യുവാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇക്കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് പൂർത്തിയായി.

ചിത്രം ഉണ്ടാണ് തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. ഷൈൻ ടോം ചാക്കോയെ കൂടാതെ മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തലൈവാസിൽ വിജയ്, സുധീർ കരമന, ശിവജി ഗുരുവായൂർ, സജി സോമൻ, മണിക്കുട്ടൻ, ഉണ്ണിരാജാ, ബോബൻ ആലുംമൂടൻ, ദേവി ചന്ദന, ശാന്തകുമാരി, ശരത് ശ്രീഹരി, മാത്യൂസ്, മൃദുൽ, ജയരാജ് നീലേശ്വരം, ജീമോൻ ജോർജ്, ഗിരീഷ് പാലമൂട്ടിൽ, കാജൽ ജോൺസൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

പുതുമുഖ താരം ഡയാനയാണ് ഈ ചിത്രത്തിലെ നായിക. അജേഷ് ആൻ്റണി, സെപ്സൻ നോബൽ, കിരൺ രാജ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റോബിൻ അമ്പാട്ടിൻ്റെ ഗാനങ്ങൾക്ക് ജിനോഷ് ആൻ്റണി ഈണം പകർന്നിരിക്കുന്നു. രജീഷ് രാമൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് താഹിർ ഹംസയാണ്.

കലാസംവിധാനം സജിത് മുണ്ടയാട്, മേക്കപ്പ് സുധി രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ അഫ്സൽ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉണ്ണികൃഷ്ണൻ ചിറ്റൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കാരന്തൂർ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി കാവനാട്ട്, പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ജോഷി അറവാക്കൽ.

Tags:    

Similar News