ഇന്ത്യയില്‍ നിന്നും ഒരു സ്‌ക്വിഡ് ഗെയിം പോലെയുള്ള ഷോ എന്തുകൊണ്ട് വരുന്നില്ല? നമ്മുടെ മണി ഹൈസ്റ്റ് എവിടെയാണ്? എന്തുകൊണ്ടാണ് നമുക്ക് അവതാര്‍ പോലെയൊരു സിനിമ നിര്‍മ്മിക്കാന്‍ കഴിയാത്തത്? ചോദ്യങ്ങളുമായി ഹുമ ഖുറേഷി

Update: 2025-02-05 08:53 GMT

ഇന്ത്യയില്‍ നിന്നും എന്തുകൊണ്ട് സ്‌ക്വഡ് ഗെയിമും, മണി ഹൈസ്റ്റും, അവതാറും ഉണ്ടാകുന്നില്ല എന്ന ചോദ്യവുമായി ഹുമ ഖുറേഷി. സൗത്ത് ഇന്‍ഡസ്ട്രിയാണോ നോര്‍ത്ത് ആണോ മികച്ചതെന്നുള്ള ചര്‍ച്ചകള്‍ പേരിന് വേണ്ടി മാത്രമാണെന്നും നടി പറഞ്ഞു. അവതാറ് പോലുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കാനായി ഇന്ത്യന്‍ ഇന്‍ഡ്രസ്ട്രി ഒന്നിക്കണമെന്നും നടി പറഞ്ഞു.

'ഒരു ദൃശ്യം രാജ്യമെമ്പാടും ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പ്രിയപ്പെട്ടതായി മാറി. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും കഥാകൃത്തുക്കളെ നാം കണ്ടെത്തേണ്ടതുണ്ട്. ലോകം വളരുന്ന ഈ വേളയില്‍ നമ്മുടെ റൂട്ടഡ് ആയ ഏത് ഇന്ത്യന്‍ കഥയാണ് ആഗോളതലത്തില്‍ എടുത്തുകൊണ്ട് പോകേണ്ടത് എന്നാണ് ആലോചിക്കേണ്ടത്. ഇന്ത്യയില്‍ നിന്നും ഒരു സ്‌ക്വിഡ് ഗെയിം പോലെയുള്ള ഷോ എന്തുകൊണ്ട് വരുന്നില്ല? നമ്മുടെ മണി ഹൈസ്റ്റ് എവിടെയാണ്? എന്തുകൊണ്ടാണ് നമുക്ക് അവതാര്‍ പോലെയൊരു സിനിമ നിര്‍മ്മിക്കാന്‍ കഴിയാത്തത്? ഇതെല്ലം നമ്മള്‍ ചോദിക്കേണ്ട ചോദ്യങ്ങളാണ്. ഏത് ഇന്‍ഡസ്ട്രിയാണ് മുന്നില്‍ നില്‍ക്കുന്നതെന്ന ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നതിന് പകരം മുഴുവന്‍ ഇന്‍ഡസ്ട്രികളും ഒന്നിച്ച് കൂടി ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം', ഹുമ ഖുറേഷി പറഞ്ഞു.

ഗാങ്സ് ഓഫ് വസേപൂര്‍ എന്ന അനുരാഗ് കശ്യപ് സിനിമയിലൂടെയാണ് ഹുമ ഖുറേഷി സിനിമ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് നിരവധി ഹിന്ദി, തമിഴ്, മലയാളം, മറാത്തി തുടങ്ങിയ ഭാഷകളില്‍ ഹുമ അഭിനയിച്ചു. വലിമൈ, കാല തുടങ്ങിയ തമിഴ് സിനിമകളില്‍ ഹുമ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ മമ്മൂട്ടി ചിത്രമായ വൈറ്റിലാണ് ഹുമ ഖുറേഷി അഭിനയിച്ചത്.

Tags:    

Similar News