'അയാള്‍ ഒരു അഹങ്കാരി; ഷൂട്ടിങ് സ്ഥലത്ത് അദ്ദേഹം കസേരയില്‍ ഇരുന്നാല്‍ ബാക്കിയുള്ളവര്‍ നിലത്ത് ഇരിക്കണം': വടിവേലുവിനെതിരെ ആരോപണവുമായി ജയമണി
തമിഴ് സിനിമയിലെ ഹാസ്യ സാമ്രാട്ടാണ് നടന്‍ വടിവേലു. അദ്ദേഹം ഇല്ലാത്ത തമിഴ് സിനിമകള്‍ അക്കാലത്ത് റിലീസുകള്‍ വളരെ കുറവായിരുന്നു. നടന്‍ എന്ന നിലയില്‍ മികച്ചതായിരുന്നെങ്കിലും അദ്ദേഹത്തിനെതിരെ നിരവധി ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ പേരിലായിരുന്നു കൂടുതലും ആരോപണങ്ങള്‍ മറ്റ് സഹ താരങ്ങള്‍ ഉന്നയിച്ചിരുന്നത്. ഇപ്പോള്‍ അത്തരത്തില്‍ മറ്റൊരു ആരോപണവുമായി എത്തിയിരിക്കുകയാണ് നടന്‍ ജയമണി.
ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വടിവേലുവിനെതിരെ ജയമണി വിമര്‍ശനം നടത്തിയത്. വടിവേലു ഒരു അഹങ്കാരിയാണെന്നും, സിനിമയുടെ ഷൂട്ടിങ് സ്ഥലത്ത് അദ്ദേഹം കസേരയില്‍ ഇരുന്നാല്‍ ബാക്കിയുള്ളവര്‍ നിലത്ത് മാത്രമേ ഇരിക്കാവൂ എന്നാണ്. സിംഗമുത്തു ഉള്‍പ്പെടെ എല്ലാവരോടും അങ്ങനെയായിരുന്നുവെന്നും ജയമണി പറഞ്ഞു.
അതേസമയം ആഴ്ചകള്‍ക്ക് മുന്‍പ് കോട്ടാച്ചിയും ജയമണി വടിവേലുവിനെതിരെ സംസാരിച്ചിരുന്നു. പ്രതിഫലമായി തങ്ങള്‍ക്ക് ലഭിക്കേണ്ട തുക വടിവേലു തട്ടി എടുക്കുന്നു എന്നായിരുന്നു നടന്റെ ആരോപണം. സുപ്പര്‍ താരങ്ങള്‍ക്കൊപ്പം വളര്‍ന്ന ഹാസ്യ നടനാണ് വടിവേലു. തമിഴില്‍ ഒരു കാലത്ത് വടിവേലു അഭിനയിക്കാത്ത സിനിമകളില്ലായിരുന്നു. എന്നാല്‍ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് നടന് സിനിമയില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കേണ്ടതായി വന്നിരുന്നു.
കുറച്ചുകാലത്തെ ഇടവേളക്ക് ശേഷം വീണ്ടും നടന്‍ സിനിമയില്‍ സജീവമായിരിക്കുകയാണിപ്പോള്‍. ഇതിനോട് അനുബന്ധിച്ച് വടിവേലുവിനെ കുറിച്ച് ഗുരുതരമായ ചില ആരോപണങ്ങളാണ് ഉയര്‍ന്നു വരുന്നത്. വടിവേലുവിനൊപ്പം ഹാസ്യ കഥാപാത്രങ്ങളില്‍ അഭിനയിക്കുന്ന താരങ്ങളെ വളരാന്‍ അദ്ദേഹം സമ്മതിക്കില്ലെന്ന് ചിലര്‍ ആരോപിച്ചിരുന്നു. സമാനമായ കാര്യങ്ങള്‍ വീണ്ടും നടനെതിരെ ഉയര്‍ന്നു വരികയാണ്.