'എൽസിയു' വിലെ അടുത്ത ചിത്രം തകർക്കും; ലോകേഷ് കനകരാജ് ചിത്രത്തിന്റെ അപ്‌ഡേറ്റെത്തി; കൈതിയുടെ രണ്ടാം ഭാഗത്തിനായി സംഗീതം ഒരുക്കാൻ സാം സി

Update: 2024-12-07 12:35 GMT

ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള സംവിധായകരിൽ ഒരാളാണ് ലോകേഷ് കനകരാജ്. 'മാനഗരം' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ലോകേഷ് ഇന്ന് തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ സംവിധായകരിൽ ഒരാളാണ്. ലോകേഷ് കെട്ടിപ്പടുത്ത 'എൽസിയു' എന്ന സാമ്രാജ്യം ആണ് ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. കൈതി എന്ന കാർത്തി ചിത്രത്തിലൂടെ തുടങ്ങിയ 'എൽസിയു'ഏറ്റവും ഒടുവിൽ ലിയോയിൽ എത്തി നിൽക്കുകയാണ്.

ഇതിന്റെ തുടർച്ചയായി വരാനിരിക്കുന്നത് ചിത്രങ്ങൾക്കായി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 'എൽസിയു' സിനിമാറ്റിക് യൂണിവേഴ്സിൽ ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു കൈതി. ഇതിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം വന്നത് മുതൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ. കൈതി 2 വിന്റെ ഒരു അപ്‍ഡേറ്റാണ് സിനിമാ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

സാം സി എസാകും സംഗീത സംവിധായകൻ എന്നതാണ് അപ്‍ഡേറ്റ്. സാം സി എസ്സായിരുന്നു കൈതിയുടെയും സംഗീതം ഒരുക്കിയത്. 2025 പകുതിയോടെ ചിത്രം തുടങ്ങാനാണ് സംവിധായകൻ ലോകേഷ് കനകരാജിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. കാര്‍ത്തി പേരെടുത്ത ഒരു ഹിറ്റ് ചിത്രമാണ് കൈതി.

2019 ഒക്ടോബർ 25 നാണ് 'കൈതി' തിയറ്ററുകളിൽ എത്തിയത്. കാർത്തിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു 'കൈതി'. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് 2022ൽ ലോകേഷ് കനകരാജ് ഔദ്യോഗികമായി അറിയിച്ചിരുന്നു. സൂര്യയും കാർത്തിയും ഒന്നിച്ച് കൈതി 2വിൽ എത്തുമെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Tags:    

Similar News