എനിക്ക് എന്ത് പറയണമെന്ന് അറിയത്തില്ല; വാക്കുകൾക്കും അതീതയാണ് ഞാൻ; സത്യം പറഞ്ഞാൽ നിങ്ങളാണ് ഏറ്റവും വലിയ താരം; 'ലോക'യുടെ വിജയത്തിൽ മനസ്സ് തുറന്ന് കല്യാണി
ഡൊമനിക് അരുൺ സംവിധാനം ചെയ്ത 'ലോക' 200 കോടി ക്ലബ്ബിൽ ഇടം നേടിയതിന് പിന്നാലെ നന്ദിയറിയിച്ച് നടി കല്യാണി പ്രിയദർശൻ. മലയാള സിനിമാ ചരിത്രത്തിൽ 200 കോടി കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രമെന്ന നിലയിൽ 'ലോക' ശ്രദ്ധേയമാവുകയാണ്. ദുൽഖർ സൽമാനും ഡൊമനിക് അരുണും ചേർന്ന് അവതരിപ്പിച്ച ചിത്രം റിലീസ് ചെയ്തതു മുതൽ മികച്ച പ്രേക്ഷക പ്രശംസ നേടുകയും ഗംഭീര വിജയം കൈവരിക്കുകയുമായിരുന്നു.
'ലോക' എന്ന ചിത്രത്തിലൂടെ തന്റെ അഭിനയപ്രകടനത്തിനും ഏറെ പ്രശംസ ലഭിച്ചിരുന്നു. പ്രേക്ഷകർ നൽകിയ പിന്തുണയും സ്നേഹവുമാണ് ഈ വിജയത്തിന് കാരണമെന്ന് കല്യാണി പ്രിയദർശൻ പറഞ്ഞു. "പ്രേക്ഷകരായ നിങ്ങളാൽ മാത്രം സാധ്യമായ ഒരു സംഖ്യയിലേക്ക് ഞങ്ങളുടെ സിനിമയെ എത്തിച്ചതിന് ഞാൻ അതീവ നന്ദിയുള്ളവളാണ്. സിനിമ ഇൻഡസ്ട്രിയിൽ എപ്പോഴും ഉള്ളടക്കമാണ് രാജാവ്, നിങ്ങളാണ് ഏറ്റവും വലിയ താരം. അത് നിങ്ങൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്," കല്യാണി പ്രിയദർശൻ കൂട്ടിച്ചേർത്തു. സംവിധായകൻ ഡൊമനിക് അരുണിന്റെ സംഭാവനയെയും അവർ എടുത്തുപറഞ്ഞു. ചിത്രത്തിലെ മറ്റ് അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമൊപ്പം ഈ വിജയം പങ്കുവെക്കുന്നതായും അവർ വ്യക്തമാക്കി.
മലയാള സിനിമാ പ്രേക്ഷകർ ഈ ചിത്രത്തെ തങ്ങളുടെ അഭിമാനമായി മാറ്റിയതിൽ കല്യാണി നന്ദി രേഖപ്പെടുത്തി. "ഞങ്ങളെ ഒരുപാട് സ്നേഹിക്കുന്നു," എന്നാണ് പ്രിയദർശൻ കല്യാണിയോട് പറഞ്ഞ വാക്കുകൾ പങ്കുവെച്ചുകൊണ്ട് അവർ കൂട്ടിച്ചേർത്തു.