കൗമാരകാലത്ത് എനിക്ക് പെൺകുട്ടികളോടും താൽപ്പര്യം തോന്നിയിരുന്നു; അവരെ ഞാൻ ചുംബിച്ചിട്ടുണ്ട്; ചില സമയങ്ങളിൽ അത് ആവശ്യമാണ്; അനുഭവം തുറന്നുപറഞ്ഞ് കെയ്റ്റ് വിന്‍സ്​ലെറ്റ്

Update: 2025-12-30 06:26 GMT

കൗമാരകാലത്ത് തനിക്ക് ആൺകുട്ടികളോടും പെൺകുട്ടികളോടും താൽപ്പര്യമുണ്ടായിരുന്നെന്നും, ആദ്യ ലൈംഗികാനുഭവം ഒരു പെൺകുട്ടിയോടൊപ്പമായിരുന്നെന്നും തുറന്നുപറഞ്ഞ് പ്രശസ്ത ഹോളിവുഡ് നടി കെയ്റ്റ് വിൻസ്‌ലെറ്റ്. 'ടീം ഡീക്കിൻസ്' പോഡ്കാസ്റ്റിലാണ് ഓസ്കാർ ജേതാവ് കൂടിയായ താരം തന്റെ സ്വകാര്യ ജീവിതാനുഭവങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്.

ആൺകുട്ടികളെയും പെൺകുട്ടികളെയും താൻ ചുംബിച്ചിട്ടുണ്ടെന്നും, അക്കാലത്ത് ഏതെങ്കിലും ഒരു പ്രത്യേക ദിശയിലേക്ക് ചിന്തിച്ചിരുന്നില്ലെന്നും വിൻസ്‌ലെറ്റ് വെളിപ്പെടുത്തി. ബന്ധങ്ങളെക്കുറിച്ച് മനസ്സിലാക്കാനുള്ള ആകാംക്ഷയും തുറന്ന മനസ്സുമായിരുന്നു ആ പ്രായത്തിൽ തനിക്കുണ്ടായിരുന്നത്.

ഈ അനുഭവങ്ങൾ പിന്നീട് പെൺകുട്ടികൾ തമ്മിലുള്ള തീവ്രമായ ബന്ധത്തെക്കുറിച്ച് പറയുന്ന 'ഹെവൻലി ക്രീച്ചേഴ്സ്' പോലുള്ള സിനിമകളിലെ കഥാപാത്രങ്ങളെ ഉൾക്കൊള്ളാൻ തന്നെ സഹായിച്ചുവെന്നും കെയ്റ്റ് പറഞ്ഞു. രണ്ട് സ്ത്രീകൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ തനിക്ക് നന്നായി മനസ്സിലാക്കാൻ സാധിച്ചു. കൗമാരപ്രായത്തിൽ രൂപപ്പെടുന്ന ഇത്തരം ആഴത്തിലുള്ള ബന്ധങ്ങളോട് തനിക്ക് എന്നും കൗതുകമുണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

പ്രശസ്തി തന്നെ എപ്പോഴും അസ്വസ്ഥയാക്കിയിട്ടുണ്ടെന്നും കെയ്റ്റ് വിൻസ്‌ലെറ്റ് വ്യക്തമാക്കി. താൻ ഒരിക്കലും ശ്രദ്ധാകേന്ദ്രമാകാൻ ശ്രമിച്ചിട്ടില്ലെന്നും, തന്റെ വിജയത്തിലൂടെ ലഭിക്കുന്ന പ്രശസ്തിയിൽ പലപ്പോഴും വിയോജിപ്പുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

Tags:    

Similar News