അജിത്തിനൊപ്പം സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ട്; ഉടന്‍ ഒരു പടം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു: ലോകേഷ് കനകരാജ്: വീഡിയോ വൈറല്‍

Update: 2025-01-10 10:25 GMT

ഇന്ന് തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് സിനിമാള്‍ സമ്മാനിക്കുന്ന സംവിധായകനായാണ് ലോകേഷ് കനകരാജ്. രജനികാന്തിനെ നായകനാക്കി കൂലി എന്ന ചിത്രമാണ് ലോകേഷിന്റെ ഇപ്പോള്‍ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്ന ചിത്രം. ഇപ്പോള്‍ അജിത്തിനെ വച്ച് സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ലോകേഷ്. രണ്ട് പേരും ഒന്നിക്കുന്ന ചിത്രത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രജനികാന്ത് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'കൂലി'. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും ആവേശത്തോടെയാണ് രജനി ആരാധകര്‍ സ്വീകരിക്കുന്നത്. ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നടത്തുന്ന സ്വര്‍ണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്.

കൂലിയുടെ 70 ശതമാനം ചിത്രീകരണം പൂര്‍ത്തിയായെന്നും ജനുവരി 13 മുതല്‍ 28 വരെയാണ് നിലവിലെ ഷെഡ്യൂള്‍ പ്ലാന്‍ ചെയ്തിരിക്കുന്നതെന്നും രജനികാന്ത് അടുത്തിടെ പറഞ്ഞിരുന്നു. ചിത്രത്തില്‍ ആമിര്‍ ഖാനും ഒരു പ്രധാന വേഷത്തിലെത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. 38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍ , റീബ മോണിക്ക ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് കൂലിയുടെ സംഗീത സംവിധാനം.

Tags:    

Similar News