ഇങ്ങനെയുളള വസ്ത്രങ്ങളിട്ടാൽ എങ്ങനെ ശരിയാകും; എല്ലാ മെസ്സേജുകളും വരുന്നത് ഫെയ്ക്ക് അക്കൗണ്ടിൽ നിന്ന്; മോശം കമെന്റുകളെ കുറിച്ച് മഞ്ജു പിളളയുടെ മകൾ

Update: 2025-08-24 17:17 GMT

കൊച്ചി: നടിയും അവതാരകയുമായ മഞ്ജു പിള്ളയുടെ മകളും മോഡലുമായ ദയാ സുജിത്ത് സോഷ്യൽ മീഡിയയിൽ താൻ നേരിടുന്ന വിമർശനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ഡിസൈനർമാർ നൽകുന്ന വസ്ത്രങ്ങൾ ധരിക്കുന്നതിനെതിരെയും തന്റെ ശരീരത്തെക്കുറിച്ചും നിരവധി മോശം പരാമർശങ്ങൾ ഉയർന്നു വന്നിരുന്നുവെന്ന് ദയ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

"തുണിയില്ലേ, ശരീരം കാണിക്കുന്നു, ഇവളാരാ, കറുമ്പിയല്ലേ" തുടങ്ങിയ കമന്റുകളാണ് പലപ്പോഴും ലഭിച്ചിട്ടുള്ളത്. ഒരു മോഡൽ എന്ന നിലയിൽ ഡിസൈനർമാരുടെ വസ്ത്രങ്ങൾ ധരിക്കുകയും അതിന് പ്രതിഫലം വാങ്ങുകയും ചെയ്യുമ്പോൾ അതിൽ തെറ്റില്ല. എന്നാൽ, ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നതുകൊണ്ട് തന്നെ ആരെങ്കിലും ഉപദ്രവിക്കുമെന്ന് ഒരാൾ മെസേജ് അയച്ചതും ഞെട്ടലുളവാക്കി.

സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന വിമർശനങ്ങളെ ആദ്യമൊക്കെ എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. എന്നാൽ, അമ്മ (മഞ്ജു പിള്ള) മോശം കമന്റുകൾ ശ്രദ്ധിക്കരുതെന്ന് ഉപദേശിച്ചിട്ടുണ്ട്. ഇപ്പോൾ അവയെ അവഗണിക്കാനാണ് ശ്രമിക്കുന്നത്. പലപ്പോഴും ഫേക്ക് അക്കൗണ്ടുകളിൽ നിന്നാണ് ഇത്തരം പരാമർശങ്ങൾ വരുന്നത്.

Tags:    

Similar News