എന്ത് ചെയ്യാൻ ഉണ്ടെങ്കിലും ആ സമയത്ത് അതെല്ലാം ഞാൻ മാറ്റിവെയ്ക്കും; എല്ലാവരെയും നൈസായി ഒഴിവാക്കി വിടും; പക്വതയില്ലാത്ത മണ്ടിയെ പോലെ പെരുമാറും; തുറന്നുപറഞ്ഞ് ദയ

Update: 2025-12-29 08:15 GMT

ടി മഞ്ജു പിള്ളയുടെ ഏകമകളാണ് ദയ സുജിത്ത്. ഇപ്പോഴിതാ, തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും തുറന്നുപറഞ്ഞ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആയിരിക്കുന്നത്. ഒരിക്കലും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി ജീവിക്കരുതെന്ന് ദയ പറയുന്നു. സോഷ്യൽമീഡിയയിൽ ആക്ടീവാകുന്നതിന് മുമ്പും ശേഷവും ബോഡി ഷെയ്മിങ്, പരിഹാസം തുടങ്ങിയവയെല്ലാം ദയ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്.

ആളുകളോട് നോ പറയാൻ ബുദ്ധിമുട്ടുള്ളയാളായിരുന്നു ഞാൻ. എപ്പോഴും ഒരു പീപ്പിൾ പ്ലീസറായിരുന്നു. എനിക്ക് നൂറ് കാര്യങ്ങൾ ചെയ്യാൻ ഉണ്ടെങ്കിലും അതെല്ലാം മാറ്റിവെച്ച് ഞാൻ മറ്റുള്ളവരുടെ ആവശ്യങ്ങൾ ചെയ്ത് കൊടുക്കുമായിരുന്നു. അവരെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാണ് എല്ലാം ചെയ്ത് കൊടുക്കാൻ തയ്യാറാകുന്നത്. പക്ഷെ ഇപ്പോൾ ഞാൻ അങ്ങനെയല്ല.

ആവശ്യമുള്ള സന്ദർഭങ്ങളിൽ മാത്രമെ പീപ്പിൾ പ്ലീസറായി മാറാറുള്ളു. റെസ്പെക്ട് ഫുള്ളി ഞാൻ നോ പറ‍യും. നൈസായി ഒഴിവാക്കി വിടും. എപ്പോഴും വ്യക്തിപരമായ അതിരുകൾ നമ്മൾ സൂക്ഷിക്കണം. അങ്ങനെയെങ്കിൽ ആളുകൾ നിങ്ങളുടെ തലയിൽ കയറി ഭാരം ഉണ്ടാക്കുകയില്ല. ബ്രേക്കപ്പിനേയും ടോക്സിസിറ്റിയെ കുറിച്ചും ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരാം. അത് എന്റെ ഏരിയയാണ്.

പതിനഞ്ചാം വയസിലും പതിനാറാം വയസിലുമായിരുന്നു എന്റെ പ്രണയം. പതിനാറാം വയസിൽ ഞാൻ പക്വതയില്ലാത്തവളും മണ്ടിയുമായിരുന്നു. അതുകൊണ്ട് തന്നെ റിലേഷൻഷിപ്പ് വർക്കായില്ല. ഇപ്പോൾ അയാൾ എന്റെ നല്ല സുഹൃത്താണ്. ഇത്തരം നല്ല കാര്യങ്ങൾ ചെയ്യുന്നത് നല്ലതാണെന്നും ദയ പറഞ്ഞു.

Tags:    

Similar News