'കൂടുതൽ വിളഞ്ഞാൽ വിത്തിന് കൊള്ളില്ലാതെ വരും, ഓർത്താൽ നല്ലത്'; 'ഇപ്പൊ ഹൈബ്രിഡ് വിത്തുകളുടെ കാലമാണെന്നും കൂടി അറിയണം...'; പോസ്റ്റിന് ലഭിച്ച കമന്റിന് മറുപടിയുമായി മീനാക്ഷി അനൂപ്; കൈയ്യടിച്ച് സോഷ്യൽ മീഡിയ
കൊച്ചി: മീനാക്ഷി അനൂപിന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റും അതിന് ലഭിച്ച മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 'ഥാർ' വാഹനത്തിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് 'THAR'മ്മികത... ഞാൻ ശ്രദ്ധിക്കാറുണ്ട്...' എന്ന ക്യാപ്ഷനോടെയാണ് മീനാക്ഷി എത്തിയത്.
ഈ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇതിനിടയിൽ, ഒരാൾ നൽകിയ 'കൂടുതൽ വിളഞ്ഞാൽ വിത്തിന് കൊള്ളില്ലാതെ വരും എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ, ഓർത്താൽ നല്ലത്' എന്ന കമന്റിന് മീനാക്ഷി നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
'കാലം മാറിയെന്നും... ഇപ്പൊ ഹൈബ്രിഡ് വിത്തുകളുടെ കാലമാണെന്നും കൂടി അറിയണം...' എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. ഈ മറുപടിക്ക് കൈയ്യടി ഉയരുകയാണ്. ഇതിനുമുമ്പും മീനാക്ഷി തന്റെ രസകരമായ പോസ്റ്റുകളിലൂടെയും ആരാധകരുടെ കമന്റുകൾക്ക് നൽകിയ മറുപടികളിലൂടെയും ശ്രദ്ധേയയായിട്ടുണ്ട്. 'ഒപ്പം', 'അമർ അക്ബർ അന്തോണി', 'ഓഫീസർ ഓൺ ഡ്യൂട്ടി' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് മീനാക്ഷി.