ഗര്‍ഭിണിയായ സമയത്ത് ഇടയ്ക്ക് ബ്ലീഡിങ്; ഏഴാം മാസത്തില്‍ പ്രസവം; പ്രസവ ശേഷം കുഞ്ഞിനെ എന്‍ ഐസിയുവില്‍; മിയയുടെ ആശുപത്രിവാസത്തിന്റെ വീഡിയോയുമായി സഹോദരി

Update: 2025-02-06 10:00 GMT

നടി മിയ ജോര്‍ജ് പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് എത്തിയ വീഡിയോ പങ്കുവച്ച് സഹോദരി ജിനി. ഏഴാം മാസത്തിലാണ് മിയ കുഞ്ഞിന് ജന്മം നല്‍കിയത്. 2021ലെ കോവിഡ് കാലത്തായിരുന്നു നടി മിയയ്ക്കും ഭര്‍ത്താവ് അശ്വിനും ആണ്‍കുഞ്ഞ് പിറന്നത്. ലൂക്ക എന്നാണ് മിയയുടെ കുഞ്ഞിന്റെ പേര്. 'മിയ പ്രസവം കഴിഞ്ഞ് കുഞ്ഞുമായി വീട്ടിലേക്ക്, ലൂക്കയുടെ വീട്ടിലെ ആദ്യ ദിനം' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഗര്‍ഭിണിയായ സമയത്ത് താന്‍ നേരിടേണ്ടി വന്ന അവസ്ഥകളെ കുറിച്ച് മിയ തുറന്നു പറഞ്ഞിരുന്നു. ഗര്‍ഭിണിയായ സമയത്ത് ഇടയ്ക്ക് ബ്ലീഡിങ് പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നു. ഏഴാം മാസത്തില്‍ പ്രസവത്തിനായി വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. അതുകഴിഞ്ഞ് ഇടയ്ക്ക് അശ്വിന്റെ വീട്ടിലേക്ക് പോയിരുന്നു. അവിടെ പോയി തിരിച്ചുവന്ന സമയത്തൊരു വയറുവേദന വന്നിരുന്നു. കുറേസമയം കഴിഞ്ഞിട്ടും വേദന മാറാതെ വന്നതോടെയാണ് മമ്മിയോട് കാര്യം പറഞ്ഞത്. ഏഴാം മാസത്തില്‍ പ്രസവവേദനയൊന്നും ആരും പ്രതീക്ഷിക്കില്ലല്ലോ. ആശുപത്രിയിലേക്ക് വരാനായി ഡോക്ടര്‍ നിര്‍ദേശിച്ചതോടെയാണ് ഞങ്ങള്‍ ഇറങ്ങിയത്.

കുഞ്ഞ് പുറത്തേക്ക് വരാറായെന്നും ഉടന്‍ തന്നെ പ്രസവം നടക്കുമെന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞത്. പ്രസവ ശേഷം കുഞ്ഞിനെ എന്‍ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു. ആംബുലന്‍സിലാണ് എന്‍ഐസിയു സൗകര്യമുള്ള ആശുപത്രിയിലേക്ക് പോയത്. അവിടെയെത്തി, 15 മിനിറ്റിനുള്ളില്‍ തന്നെ പ്രസവം നടക്കുകയായിരുന്നു. ജൂലൈയിലാണ് ഡേറ്റ് പറഞ്ഞിരുന്നതെങ്കിലും മേയ് നാലിനാണ് ലൂക്ക എത്തിയത്. ജനിച്ച സമയത്ത് ഒന്നരക്കിലോയായിരുന്നു ലൂക്കയുടെ ശരീരഭാരം. മുലപ്പാല്‍ പിഴിഞ്ഞെടുത്ത് ട്യൂബിലാക്കി കൊടുക്കുകയായിരുന്നു. 25 ദിവസം കൊണ്ടാണ് അവന്‍ രണ്ട് കിലോയായത് എന്നായിരുന്നു മിയ പറഞ്ഞത്.

Full View
Tags:    

Similar News