'കൈതി' ചിത്രീകരിക്കുമ്പോൾ അഞ്ചാം ക്ലാസിൽ, ഇപ്പോൾ പ്ലസ് ടു വിദ്യാർത്ഥിനി'; ഗംഭീര മേക്കോവറുമായി കുട്ടിത്താരം മോണിക്ക ശിവ; വൈറലായി ചിത്രങ്ങൾ

Update: 2026-01-06 09:48 GMT

ചെന്നൈ: സൂപ്പർഹിറ്റ് തമിഴ് ചിത്രം 'കൈതി'യിലൂടെ ബാലതാരമായി ശ്രദ്ധേയയായ മോണിക്ക ശിവയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. പതിനാറുകാരിയായ മോണിക്കയുടെ അപ്രതീക്ഷിത രൂപമാറ്റമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച ഈ ചിത്രങ്ങൾ 'കൈതി 2' എന്ന ചിത്രത്തിന്റെ സാധ്യതകളെക്കുറിച്ചും പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

കുട്ടിത്താരത്തിൽ നിന്നും ഏറെ വളർന്ന്, ഗംഭീര മേക്കോവറോടെയാണ് മോണിക്ക പുതിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഈ മാറ്റം കണ്ട് അത്ഭുതപ്പെട്ട ആരാധകർ, 'കൈതി 2' ഇറങ്ങുമ്പോൾ ബാലതാരമായി അഭിനയിക്കാൻ താരത്തിന് കഴിയില്ലല്ലോ എന്നും തമിഴിലെ അടുത്ത നായികയായി മോണിക്ക മാറുമെന്നും കമന്റ് ചെയ്യുന്നുണ്ട്. 'കൈതി' സിനിമയുമായി ബന്ധപ്പെട്ട ഒരു ട്രോൾ മോണിക്കയും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.

'കൈതി' ചിത്രീകരിക്കുന്ന സമയത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന മോണിക്ക ഇപ്പോൾ പ്ലസ് ടുവിൽ പഠിക്കുകയാണ്. 2017-ൽ 'ഭൈരവ' എന്ന ചിത്രത്തിലൂടെയാണ് മോണിക്ക അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് 'രാക്ഷസൻ', 'കൈതി', 'വിക്രം' തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലും താരം വേഷമിട്ടു. മലയാളത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം 'പ്രീസ്റ്റ്' എന്ന സിനിമയിലും മോണിക്ക അഭിനയിച്ചിട്ടുണ്ട്. 

Tags:    

Similar News