'എന്റെ സംഭാഷണമാണ് അയാളെ വൈറലാക്കിയത്'; ആ നന്ദി എനിക്ക് ലഭിക്കണം; സമൂഹമാധ്യമങ്ങളിൽ ബാബു സ്വാമിയെ ബ്ലോക്ക് ആക്കി നാഗ സൈരന്ധ്രി; ഫുൾ സപ്പോർട്ടെന്ന് നെറ്റിസൺസ്

Update: 2026-02-06 16:24 GMT

കൊച്ചി: ബാബു സ്വാമിയെ തന്റെ ഇൻസ്റ്റഗ്രാം, വാട്സാപ്പ് അക്കൗണ്ടുകളിൽ നിന്നും ബ്ലോക്ക് ചെയ്തതായി നാഗ സൈരന്ധ്രി തന്നെ വെളിപ്പെടുത്തി. നാഗയുടെ കൈപിടിച്ച് വൈറലായ ബാബു സ്വാമി, ഒരു ചാനൽ അഭിമുഖത്തിൽ നാഗയുടെ പേര് പരാമർശിച്ചില്ല എന്നതാണ് തർക്കത്തിന് കാരണമായിരിക്കുന്നത്. ഇരുവരും അടുത്തിടെ ഒരു പൊതുപരിപാടിയിൽ ഒന്നിച്ചെത്തിയതോടെയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.

ഈ വേദിയിൽ നാഗ സൈരന്ധ്രി ബാബു സ്വാമിയെ പരിചയപ്പെടുത്തുകയും ഇരുവരുടെയും സൗഹൃദം വലിയ ചർച്ചാവിഷയമാവുകയും ചെയ്തിരുന്നു. നാഗയുടെ അന്നത്തെ അവതരണ ശൈലിയും സംഭാഷണങ്ങളും പിന്നീട് ഡിജെ ഗാനങ്ങളായി വരെ പ്രചരിച്ചിരുന്നു. എന്നാൽ, ഒരു ചാനൽ ചർച്ചയിൽ തങ്ങളുടെ വൈറൽ പ്രശസ്തിയെക്കുറിച്ച് സംസാരിക്കവേ ബാബു സ്വാമി തൻ്റെ പേര് മനഃപൂർവം ഒഴിവാക്കിയെന്നാണ് നാഗ സൈരന്ധ്രിയുടെ ആരോപണം. "ബാബു സ്വാമി ഇതിനു മുൻപും സമാനമായ പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.

എന്നാൽ തൻ്റെ അവതരണവും നൃത്തവും മനോഹരമായ ആ ദിവസങ്ങളെക്കുറിച്ചുള്ള തൻ്റെ സംഭാഷണവുമാണ് അദ്ദേഹത്തിന് ശ്രദ്ധ നേടിക്കൊടുത്തത്. ആ നന്ദി തനിക്ക് ലഭിക്കണം," എന്ന് നാഗ സൈരന്ധ്രി പറഞ്ഞു. നാഗ സൈരന്ധ്രിയുടെ ലൈവ് വീഡിയോകളിലെ സ്ഥിരം കാഴ്ചക്കാരായിരുന്ന സാമൂഹിക മാധ്യമ ഉപയോക്താക്കൾ ഈ വിഷയത്തിൽ അൽപ്പം നിരാശയിലാണെന്നാണ് സൂചന. നാഗയോട് വിഷമിക്കരുതെന്ന് ആവശ്യപ്പെട്ടും ബാബു സ്വാമിയെ അൺഫോളോ ചെയ്യുമെന്ന് ചിലർ പ്രഖ്യാപിച്ചു. നിരവധി പേർ കമൻ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. 'എന്തായാലും നാഗ ഇല്ലെങ്കിൽ ബാബു സ്വാമി ഇല്ല.... അത് സത്യം!...' എന്നും കമന്റുണ്ട്.

Tags:    

Similar News