'ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകള്‍ക്കും സെക്സിനെ ആനന്ദമായാല്ല കാണുന്നത്; മറിച്ച് പുരുഷനെ തൃപ്തിപ്പെടുത്താനും കുട്ടികളെ ജനിക്കാനുമുള്ളതുമായാണ് കാണുന്നത്; എത്രത്തോളം നമ്മള്‍ സെക്സിനെ കുറിച്ച് സംസാരിക്കുന്നോ അത്രത്തോളം സാധരണയായി മാറുന്നു'; നീന ഗുപ്ത
നാട്ടിലെ സ്ത്രീകളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ വലിയ നിരാശയുണ്ടെന്ന് ബോളിവുഡ് നടി നീന ഗുപ്ത പറയുന്നു. ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകളും സെക്‌സിനെ ആനന്ദത്തിനായി അല്ല, മറിച്ച് പുരുഷനെ തൃപ്തിപ്പെടുത്താനും കുട്ടികളെ ജനിപ്പിക്കാനുമുള്ളതായാണ് കാണുന്നതെന്നും, അതിൽ വലിയ തെറ്റിദ്ധാരണയുണ്ടെന്നും നീന ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞു. തന്റെ ബാല്യകാലത്ത് പോലും, ഉമ്മ വച്ചാൽ കുട്ടികൾ ഉണ്ടാകുമെന്നാണ് കരുതിയിരുന്നതെന്ന് നടി തുറന്നുപറഞ്ഞിട്ടുണ്ട്.
'ഇന്ത്യന്‍ സ്ത്രീകളെയും അവരുടെ ലൈംഗിക അഭിലാഷങ്ങളെയും കുറിച്ചോര്‍ത്ത് എനിക്ക് സങ്കടം തോന്നും. ഇന്ത്യയിലെ 99%, അല്ലെങ്കില്‍ 95 ശതമാനത്തോളം സ്ത്രീകള്‍ക്കും സെക്സ് ആനന്ദത്തിന് വേണ്ടിയാണെന്ന് അറിയില്ല. പുരുഷനെ തൃപ്തിപ്പെടുത്താനും കുഞ്ഞുങ്ങളെ ജനിപ്പിക്കാനുമുള്ളതാണ് സെക്സ് എന്നാണ് അവരുടെ വിചാരം.''
''ചെറിയൊരു വിഭാഗം സ്ത്രീകള്‍ക്ക് മാത്രമാണ് സെക്സ് എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന ഒന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളു. ഭൂരിപക്ഷം സ്ത്രീകള്‍ക്കും അത് ആസ്വാദകരമല്ല. ഇന്ത്യന്‍ സ്ത്രീകള്‍ സെക്സിനെ ഒരു നിഷിദ്ധ വിഷയമായി കാണുന്നത് അവസാനിപ്പിക്കണം. എത്രത്തോളം നമ്മള്‍ സെക്സിനെ കുറിച്ച് സംസാരിക്കുന്നുവോ അത് അത്രത്തോളം സാധാരണ കാര്യമായി മാറും.''
നമ്മുടെ സിനിമകള്‍ എന്താണ് കാണിക്കുന്നത്? നിങ്ങളൊരു സ്ത്രീയാണെങ്കില്‍ ഒരു പുരുഷനെ കണ്ടുപിടിക്കുക എന്നതാണ് അടിസ്ഥാന കാര്യം. കുറേ കാലത്തോളം ഞാന്‍ വിചാരിച്ചിരുന്നത് ഉമ്മ വച്ചാല്‍ ഗര്‍ഭിണിയാവും എന്നായിരുന്നു. അതാണ് സത്യം എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. അങ്ങനെയായിരുന്നു ഇവിടെയുള്ള സിനിമകളില്‍ കാണിച്ചിരുന്നത്.''
''പുരുഷന്മാരാണ് ബോസ് എന്നാണ് സിനിമകള്‍ പറയുന്നത്, ഇപ്പോഴുള്ള സിനിമകളിലും അങ്ങനെ തന്നെയാണ്. സ്ത്രീകള്‍ സാമ്പത്തിക സ്വാതന്ത്രം നേടിയതോടെ നമ്മുടെ സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. സ്ത്രീകള്‍ സമ്പാദിക്കാന്‍ ആരംഭിച്ചതോടെ വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി, കാരണം പുരുഷന്‍മാരുടെ വൃത്തികേടുകള്‍ സഹിക്കാന്‍ അവര്‍ തയാറാകുന്നില്ല.''
''മുമ്പ് അവര്‍ സമ്പാദിക്കുന്നില്ലായിരുന്നു, അവര്‍ക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല, അതുകൊണ്ട് അവര്‍ക്ക് ഇങ്ങനെയൊക്കെ ജീവിച്ച് പോകണമായിരുന്നു. ഇപ്പോള്‍ ചില സ്ത്രീകള്‍ അവരുടെ പുരുഷ്നമാരേക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നുണ്ട്, അതുകൊണ്ട് കാര്യങ്ങള്‍ മാറി വരികയാണ്'' എന്നാണ് നീന ഗുപ്ത പറയുന്നത്.