40കാരനായ രണ്‍വീറിന് 20കാരിയായ നായികയോ? സാറാ അര്‍ജുന്‍ 'ആരാധകര്‍ കലിപ്പിലാണ്'; ബോളിവുഡിന് ദാരിദ്രമോ? 'ധുരന്ധര്‍' ഫസ്റ്റ്ലുക്കിന് പിന്നാലെ വിമര്‍ശനം

ബോളിവുഡിന് ദാരിദ്രമോ? 'ധുരന്ധര്‍' ഫസ്റ്റ്ലുക്കിന് പിന്നാലെ വിമര്‍ശനം

Update: 2025-07-06 12:57 GMT

മുംബൈ: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന രണ്‍വീര്‍ സിങ് ചിത്രം 'ധുരന്ധറി'ന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തുവന്നതിന് പിന്നാലെ നായികയുടെയും നായകന്റെയും പ്രായം ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനങ്ങളും എക്‌സ് പ്ലാറ്റ്‌ഫോമില്‍ നിറയുകയാണ്. രണ്‍വീര്‍ സിംഗ് നായകനായി എത്തുന്ന ചിത്രത്തില്‍, ആന്‍ മരിയ കലിപ്പിലാണ്, ദൈവതിരുമകള്‍, പൊന്നിയന്‍ സെല്‍വന്‍ സിനിമകളിലൂടെ ശ്രദ്ധനേടിയ സാറ അര്‍ജുന്‍ ആണ്.

ആദിത്യ ധര്‍ സംവിധാനംചെയ്യുന്ന ചിത്രം ഈ വര്‍ഷം ഡിസംബര്‍ അഞ്ചിന് തീയേറ്ററില്‍ എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെ രണ്‍വീര്‍ ചെയ്ത കഥാപാത്രങ്ങളില്‍നിന്ന് വ്യത്യസ്തമായിരിക്കും 'ധുരന്ധറി'ലേത് എന്നാണ് ട്രെയ്ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ആരാധകര്‍ അഭിപ്രായപ്പെടുന്നത്. സഞ്ജയ് ദത്ത്, ആര്‍. മാധവന്‍, അക്ഷയ് ഖന്ന, അര്‍ജുന്‍ രാംപാല്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 2.39 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറിന്റെ പ്രത്യേകത മലയാളിയായ ഹനുമാന്‍ കൈന്‍ഡിന്റെ റാപ്പാണ്.

നടന്‍ രാജ് അര്‍ജുന്റെ മകളായ സാറാ അര്‍ജുന്‍, 'ആന്‍ മരിയ കലിപ്പിലാണ്' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ്. മണിരത്നം ചിത്രം 'പൊന്നിയിന്‍ സെല്‍വന്റെ' രണ്ടുഭാഗങ്ങളില്‍ ഐശ്വര്യ റായ്യുടെ ചെറുപ്പകാലം അവതരിപ്പിച്ചത് സാറാ അര്‍ജുന്‍ ആയിരുന്നു. തമിഴ് ചിത്രം 'ദൈവതിരുമകളി'ലൂടെയാണ് സാറ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

സാറ അര്‍ജുന് പ്രായം 20 ആണ്. രണ്‍വീര്‍ സിങ്ങിന് 40. ഇക്കാര്യമാണ് ചിലര്‍ വിമര്‍ശനത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. '40കാരന്റെ റൊമാന്‍സ് 20കാരിയോട്, നാണമില്ലേ രണ്‍വീറേ' എന്നാണ് ഒരാള്‍ കമന്റില്‍ കുറിച്ചിരിക്കുന്നത്. ബോളിവുഡില്‍ നായികമാര്‍ക്ക് ഇത്രയും ദാരിദ്രമോ എന്നും ഇത്രയും പ്രായം കുറഞ്ഞ ആളെ ആണോ രണ്‍വീറിന് നായികയായി കൊടുക്കുന്നതെന്നും വിമര്‍ശനമുണ്ട്. ബോളിവുഡ് ഇന്‍സ്ട്രിയുടെ പോക്കിതെങ്ങോട്ട് എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. 'ആന്‍മരിയയിലെ ആ കൊച്ച് ആണ് ഇതെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ', എന്ന ചോദ്യവുമായി മലയാളി സിനിമാപ്രേക്ഷകരും രംഗത്തെത്തി.

'ഇപ്പോള്‍ സാറയ്ക്ക് 20. സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ 18 വയസ്. രണ്‍വീര്‍ സിംഗ് എങ്ങനെ ഇത് ചെയ്യാന്‍ സമ്മതിച്ചു? മറ്റൊരു നടിയെ നിയമിക്കാന്‍ നിങ്ങള്‍ക്ക് ആവശ്യപ്പെടാമായിരുന്നില്ലേ?', എന്നാണ് ഒരാള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചിരിക്കുന്നത്. '40കാരന്റെ നായികയായി 20കാരിക്ക് അഭിനയിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാനാകുമോ? ബോളിവുഡില്‍ അത് നടക്കും', എന്ന് മറ്റൊരാളും കുറിക്കുന്നു.

നേരത്തെ, മണിരത്നത്തിന്റെ കമല്‍ഹാസന്‍ ചിത്രം 'തഗ് ലൈഫി'നെതിരേയും സമാനവിമര്‍ശനം ഉയര്‍ന്നിരുന്നു. ചിത്രത്തിലെ നായികമാരായ തൃഷയ്ക്കും അഭിരാമിക്കും കമല്‍ഹാസനുമായുള്ള പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഇതില്‍ പ്രതികരണവുമായി തൃഷയും അഭിരാമിയും എത്തിയിരുന്നു

രണ്‍വീര്‍ സിങ്ങിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ആയിരുന്നു ധുരന്ധറിന്റെ ടീസര്‍ പുറത്തുവിട്ടത്. ആക്ഷനും ക്ലാസും മാസും നിറഞ്ഞതായിരുന്നു ടീസര്‍. 2.39 സെക്കന്‍ഡ് ആയിരുന്നു ദൈര്‍ഘ്യം. മലയാളിയായ ഹനുമാന്‍കൈന്‍ഡിന്റെ റാപ്പ് സോങ്ങും ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സഞ്ജയ് ദത്ത്, ആര്‍. മാധവന്‍, അക്ഷയ് ഖന്ന, അര്‍ജുന്‍ രാംപാല്‍ എന്നിവരും പടത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Tags:    

Similar News