നിങ്ങൾ കേട്ടത് ഒന്നും സത്യമല്ല‍; ഇതൊന്നും ശരിയായ രീതിയല്ല; ബിന്നിയെ കുറിച്ച് പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ; മറുപടിയുമായി നൂബിൻ

Update: 2025-09-03 15:23 GMT

കൊച്ചി: 'ഗീതാഗോവിന്ദം' പരമ്പരയിലൂടെ ശ്രദ്ധേയയായ നടി ബിന്നി സെബാസ്റ്റ്യനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി ഭർത്താവും സഹപ്രവർത്തകനുമായ നൂബിൻ ജോണി. ബിഗ്‌ബോസ് മലയാളം സീസൺ 7ലെ മത്സരാർത്ഥിയായ ബിന്നി, ഹൗസിൽ വെളിപ്പെടുത്തിയ ജീവിതാനുഭവങ്ങൾ പ്രേക്ഷകരുടെ കണ്ണുനിറച്ചിരുന്നു. മൂന്നാം വയസ്സിൽ അമ്മ വിദേശത്തേക്ക് പോയതും പിതാവ് കൂടെയില്ലാഞ്ഞതും സഹോദരൻ ഹോസ്റ്റലിലായതും കാരണം ചെറിയ പ്രായത്തിൽ തന്നെ ഒറ്റപ്പെടൽ അനുഭവിച്ചതായി ബിന്നി പറഞ്ഞിരുന്നു.

ബിഗ്‌ബോസിൽ പറഞ്ഞതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ബിന്നിയുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടെന്ന് നൂബിൻ ജോണി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ബിന്നിയുടെ ജീവിതകഥ പുറത്തുവന്നതോടെ, അതിലെ വില്ലത്തിയായി ചിത്രീകരിച്ചിരിക്കുന്ന വ്യക്തി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും, അവരുടെ മറ്റു കഥകൾ പുറത്തുപറയാൻ കഴിയില്ലെന്നും നൂബിൻ പറഞ്ഞു.

ബിന്നി വ്യാജ ഡോക്ടറാണെന്നും പഠിച്ചിട്ടില്ലെന്നും ചിലർ പ്രചരിപ്പിക്കുന്നതായി താനറിഞ്ഞതായും നൂബിൻ കൂട്ടിച്ചേർത്തു. എന്നാൽ ഇത് വാസ്തവമല്ല. ബിന്നി ചൈനയിൽ പോയി വൈദ്യശാസ്ത്രം പഠിച്ച് യോഗ്യത നേടി. തുടർന്ന് തിരുവനന്തപുരത്ത് വന്ന് പരീക്ഷയെഴുതി വിജയിച്ചശേഷമാണ് പ്രാക്ടീസ് ആരംഭിച്ചത്. അവളുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ തെളിവായി നിരത്തുന്നത് ശരിയായ രീതിയല്ലെന്ന് തോന്നിയെന്നും, തന്റെ ഭാര്യയുടെ തൊഴിൽപരമായ യോഗ്യതകളെക്കുറിച്ച് ഇത്തരത്തിൽ കേൾക്കുന്നത് വിഷമം ഉളവാക്കുന്നതായും നൂബിൻ പറഞ്ഞു.

Tags:    

Similar News