'ബോഡി ഷെയ്മിംഗ് ശരിയാണെന്ന് കരുതുന്നവർക്ക് വേണ്ടി ഒരു നിമിഷം മൗനം പാലിക്കാം'; രണ്ടു പ്രസവങ്ങളും ഒരു മിസ്കാരിജും അതിജീവിച്ചു; പരിഹാസ കമന്റുകൾക്ക് മറുപടിയുമായി പേളി മാണി

Update: 2026-01-21 12:09 GMT

കൊച്ചി: സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ ഉയരുന്ന ബോഡി ഷേമിങ് കമന്റുകൾക്ക് മറുപടിയുമായി അവതാരകയും നടിയുമായ പേളി മാണി. തന്റെ ശരീരത്തെ സ്നേഹിക്കുകയും അതിന്റെ കരുത്തിൽ അഭിമാനിക്കുകയും ചെയ്യുന്നതായി പേളി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. പേളിയുടെ ഈ തുറന്നുപറച്ചിൽ നിരവധി സ്ത്രീകൾക്ക് പ്രചോദനമാവുകയാണ്.

'ബോഡി ഷെയ്മിംഗ് ശരിയായ കാര്യമാണെന്ന് കരുതുന്നവർക്ക് വേണ്ടി ഒരു നിമിഷം മൗനം പാലിക്കാം... എന്നാൽ അത് ശരിയല്ല, ഒരിക്കലും ശരിയാവുകയുമില്ല.എം എനിക്ക് എന്റെ ശരീരത്തെ ഇഷ്ടമാണ്. രണ്ട് ഗർഭധാരണങ്ങളെ അതിജീവിച്ചു.. ഒരു ഒരു മിസ്കാരിജും. ഇപ്പോഴും എന്റെ ശരീരം എന്നത്തേക്കാളും കരുത്തുള്ളതാണ്' എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.

തന്റെ വീഡിയോകൾക്കും ചിത്രങ്ങൾക്കും ഒപ്പമാണ് പേളി ഈ കുറിപ്പ് പങ്കുവെച്ചത്. പേളിയുടെ ഈ നിലപാടിന് വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. "പഴയതിലും സുന്ദരിയാണ് പേളി ഇപ്പോൾ", "ഞാനുൾപ്പെടെ ഒരുപാട് സ്ത്രീകൾക്ക് പേളി ഒരു പ്രചോദനമാണ്" തുടങ്ങിയ നിരവധി കമന്റുകൾ പോസ്റ്റിന് താഴെ നിറയുന്നുണ്ട്.

മലയാളികൾക്കിടയിലും മറ്റു ഭാഷകളിലും വലിയൊരു ആരാധകനിരയുള്ള പേളി മാണി, അവതാരക എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും ശ്രദ്ധേയയാണ്. തമാശകൾ നിറഞ്ഞ അഭിമുഖങ്ങൾക്ക് പുറമെ, കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങളും കുക്കിംഗ് വ്ലോഗുകളും ഫോട്ടോഷൂട്ടുകളും പേളി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. 

Tags:    

Similar News