'പരദേസിയ' എന്ന ഗാനത്തിന് നൃത്തം വച്ച് പ്രാര്‍ത്ഥനയും നക്ഷത്രയും; ''നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തതായി എന്തെങ്കിലും ഉണ്ടോ?''എന്ന് ആരാധകര്‍; വീഡിയോ വൈറല്‍

Update: 2025-09-07 08:30 GMT

നടന്‍ ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും പുത്രിമാരായ പ്രാര്‍ഥന ഇന്ദ്രജിത്തും നക്ഷത്ര ഇന്ദ്രജിത്തും അവതരിപ്പിച്ച 'ഓണം സ്‌പെഷ്യല്‍ ഡാന്‍സ്' വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. സോനു നിഗം, കൃഷ്ണകളി സാഹ, സച്ചിന്‍-ജിഗര്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച 'പരദേസിയ' എന്ന ഗാനത്തിനാണ് താരപുത്രിമാര്‍ മനോഹരമായ ചുവടുവച്ചത്.

സാരിയിലാണ് ഇരുവരും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. മോഡേണ്‍ വേഷത്തില്‍ നിന്ന് സാരിയിലേക്കുള്ള ട്രാന്‍സിഷന്‍ ആരാധകരെ ആകര്‍ഷിച്ചു. സെമി ക്ലാസിക്കല്‍ ശൈലിയില്‍ അവതരിപ്പിച്ച ചുവടുകള്‍ പ്രേക്ഷകരുടെ പ്രശംസ നേടി. ''നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തതായി എന്തെങ്കിലും ഉണ്ടോ?'' എന്നായിരുന്നു പല ആരാധകരുടെയും പ്രതികരണം.

സോഷ്യല്‍ മീഡിയയില്‍ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ''അടിപൊളി'', ''സൂപ്പര്‍'', ''ക്യൂട്ട്'' എന്നിങ്ങനെ കമന്റുകള്‍ ഒഴുകിയെത്തുന്നു. നടി മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ആരാധകര്‍ക്കിടയില്‍ വലിയ സ്വീകരണം നേടിയ പ്രാര്‍ഥനയുടെയും നക്ഷത്രയുടെയും ഡാന്‍സ് വീഡിയോ ഇപ്പോള്‍ വൈറലായി തുടരുകയാണ്.

Full View


Tags:    

Similar News