നിഗൂഢതകളുടെ ചുരുളഴിക്കാൻ 'പ്രാവിൻകൂട് ഷാപ്പ്'; ചിത്രം നാളെ മുതൽ തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്നു; പ്രതീക്ഷയോടെ പ്രേക്ഷകര്‍
കൊച്ചി: പുറത്ത് വിട്ട പ്രൊമോഷണൽ മെറ്റീരിയലുകളെല്ലാം വലിയ ശ്രദ്ധനേടിയ ചിത്രമാണ് 'പ്രാവിൻകൂട് ഷാപ്പ്'. വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. നാളെ മുതൽ ചിത്രം തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. നവാഗതനായ ശ്രീരാജ് ശ്രീനിവാസനാണ് സംവിധാനം ചെയ്യുന്ന ചിത്രം ഡാർക്ക് ഹ്യൂമർ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും വൻ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഒരു കള്ള്ഷാപ്പിലെ കൊലപാതകത്തെ കേന്ദ്രീകരിച്ചുള്ള ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാന് ചിത്രം. ബേസിൽ ജോസഫ് ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷമാണ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം സൗബിൻ ഷാഹിർ ഒരു ഭിന്നശേഷിക്കാരനായാണ് അഭിനയിക്കുന്നത്. ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവർ ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
ബ്ലോക് ബസ്റ്റർ ചിത്രം 'മഞ്ഞുമ്മൽ ബോയ്‌സി'ന്‍റെ വൻ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയ വിഷ്ണു വിജയ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ഫഹദ് ഫാസിൽ ചിത്രം ആവേശത്തിനു ശേഷം അൻവർ റഷീദ് നിർമ്മാണം നിർവഹിക്കുന്നു എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, എഡിറ്റര്‍ ഷഫീഖ് മുഹമ്മദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അബ്രു സൈമണ്‍, സൗണ്ട് ഡിസൈനര്‍ വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എ.ആര്‍ അന്‍സാര്‍, കോസ്റ്റ്യൂംസ് സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ആക്ഷന്‍ കലൈ മാസ്റ്റര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, എആര്‍ഇ മാനേജര്‍ ബോണി ജോര്‍ജ്ജ്, കളറിസ്റ്റ് ശ്രീക് വാര്യര്‍, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, ഡിസൈന്‍സ് യെല്ലോടൂത്ത്, വിഷ്വല്‍ പ്രൊമോഷന്‍സ് സ്‌നേക്ക്പ്ലാന്റ്, പിആര്‍ഒ ആതിര ദില്‍ജിത്ത്, എ.എസ് ദിനേശ്.