ആ വീഡിയോ കണ്ട് ഒരുപാട് പേർ മെസേജ് അയച്ചിരുന്നു; കുഞ്ഞുങ്ങൾ ഉള്ള സ്ത്രീകൾ വരെ അതിലുണ്ട്; ആരെയും കണ്ണടച്ച്..വിശ്വാസിക്കരുത്; തുറന്നുപറഞ്ഞ് വ്‌ളോഗർ മഹീന
ചക്കപ്പഴം എന്ന ഒറ്റ പരമ്പരയിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത ഹാസ്യതാരമാണ് റാഫി. സുമേഷ് എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ താരം അവതരിപ്പിച്ചത്. ശേഷം ഈ സീരിയൽ കണ്ടാണ് റാഫിയുടെ ഭാര്യ മഹീന മുന്ന താരത്തെ ഇഷ്ടപ്പെടുകയും ഇവരുടെ വിവാഹചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം താൻ ദുബായിലേക്കു പോയ കാര്യവും മഹീന അറിയിച്ചിരുന്നു. ഇതോടെ ആരാധകർ ഇവർ വേർപിരിഞ്ഞോ എന്ന തരത്തിലേക്ക് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, അതിന്റെ എല്ലാം തുടർച്ചയായി പുതിയൊരു വീഡിയോയുമായി മഹീന എത്തിയിരിക്കുകയാണ്. ആരെയും കണ്ണടച്ച് വിശ്വസിക്കരുത് എന്നാണ് വിഡിയോയിൽ പറയുന്നത്.
താരത്തിന്റെ വാക്കുകൾ..
ആളുകളെ കണ്ണടച്ച് വിശ്വസിക്കുന്ന കൂട്ടത്തിലാണ് താനെന്നും അങ്ങനെ ആകരുതെന്ന് പലരും തന്നെ ഉപദേശിക്കാറുണ്ടെന്നും മഹീന പറയുന്നു. അടുത്തിടെയായി എന്റെ വീഡിയോകൾ കണ്ട് ഒരുപാടു പേർ മെസേജ് അയക്കുന്നുണ്ട്. കുഞ്ഞുങ്ങൾ ഉള്ള സ്ത്രീകൾ വരെ അതിലുണ്ട്.
എന്റെ അവസ്ഥയിലൂടെ തന്നെ കടന്നുപോയവരാണ് പലരും. ഇതുവരെയുള്ള ജീവിത്തിൽ എന്ത് പഠിച്ചുവെന്ന് ചിലർ ചോദിക്കാറുണ്ട്. ആരെയും കണ്ണടച്ച് വിശ്വാസിക്കാതിരിക്കുക എന്നതാണ് അതിൽ ഒന്നാമത്തേത്. എന്റെ അനുഭവങ്ങളാണ് അങ്ങനെ പറയാൻ കാരണമെന്നും മഹീന പറഞ്ഞു.