ട്രഡീഷണും മോഡേണും കൂടിച്ചേര്‍ന്ന പരമ്പരാഗത രാജസ്ഥാനി ഡിസൈനിലുണ്ടാക്കിയ മാല; അതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമുള്ള ലോക്കറ്റ്; ഒപ്പം പൊന്നുപോലുള്ള ഗോള്‍ഡന്‍ ലെഹങ്കയും: കാനില്‍ വ്യത്യസ്ഥ ലുക്കില്‍ നടി

Update: 2025-05-20 17:21 GMT

കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പറ്റില്‍ ഇത്തവണ സോഷ്യല്‍ മീഡിയയിലും വാര്‍ത്താ തലക്കെട്ടുകളിലുമെല്ലാം ശ്രദ്ധിക്കപ്പെട്ടത് ഒരു ആഭരണമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം പതിപ്പിച്ച പെന്റന്റുകള്‍ ഉപയോഗിച്ച് നിര്‍മിച്ച മാല ധരിച്ചെത്തിയ നടിയും മോഡലുമായ രുചി ഗുജ്ജര്‍ ആണ് ആഘോഷവേദിയുടെ ശ്രദ്ധയേയായി മാറിയത്. വസ്ത്രമായിരുന്നില്ല അവരെ വ്യത്യസ്തയാക്കിയത്. അവര്‍ ധരിച്ചിരുന്ന മാലയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമുള്ള ഒരു മാലയാണ് രുചി ധരിച്ചെത്തിയത്.

ഇത് വെറും ഫാഷന്‍ പ്രഖ്യാപനം മാത്രമല്ല, രാജ്യത്തിന്റെ നേതാവിനോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കാനുള്ള ശ്രമമാണെന്നും രുചി പ്രതികരിച്ചു. പരമ്പരാഗത രാജസ്ഥാനി ഡിസൈനിലുണ്ടാക്കിയ ഈ മാല ട്രഡീഷണും മോഡേണും കൂടിച്ചേര്‍ന്ന ഒന്നാണ്. അതിനോടൊപ്പം പൊന്നുപോലുള്ള ഗോള്‍ഡന്‍ ലെഹങ്കയും അവരെ ചടങ്ങില്‍ നിന്നും വ്യക്തമായി വേറിട്ടുനിര്‍ത്തി. പ്രശസ്ത ഡിസൈനര്‍ രൂപ ശര്‍മ രൂപകല്‍പന ചെയ്ത ലെഹങ്കയില്‍ സങ്കീര്‍ണമായ എംബ്രോയ്ഡറി വര്‍ക്കും മിറര്‍ അലങ്കാരങ്ങളുമാണ് പ്രധാന ആകര്‍ഷണം. സര്‍ദോസി തുന്നല്‍ കലയുടെ ഭംഗിയോട് കൂടിയ ബന്ദാനി ദുപ്പട്ടയും ലെഹങ്കയുടെ മനോഹാരിത വര്‍ധിപ്പിച്ചു.

മുന്‍ മിസ് ഹരിയാനയായ രുചി ഗുജ്ജര്‍ നിരവധി മ്യൂസിക് ആല്‍ബങ്ങളിലൂടെ പ്രശസ്തിയാണ്. രാജസ്ഥാനിലെ ജയ്പുര്‍ മഹാറാണി കോളേജില്‍ നിന്ന് ബിരുദം നേടി മുംബൈയില്‍ അധിവസിക്കുന്ന രുചി ബോളിവുഡില്‍ അവസരം തേടി രംഗത്തെത്തിയ യുവതിയാണ്. ഗുജ്ജര്‍ സമുദായത്തില്‍ നിന്നുള്ളതായതിനാല്‍ മോഡലിംഗും സിനിമയും തുടങ്ങിയ മേഖലകളില്‍ കടക്കുന്നത് എളുപ്പമല്ലെന്നും സമൂഹത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നതായും രുചി പറയുന്നു. കാന്‍ പോലുള്ള അന്താരാഷ്ട്ര വേദിയില്‍ സ്വന്തം സംസ്‌കാരത്തെയും വിശ്വാസത്തെയും അഭിമാനത്തോടെയായിരിക്കുന്നു അവതരിപ്പിച്ചതിലൂടെ രുചി ഗുജ്ജര്‍ ഇത്തവണ ആരാധകരുടെയും വിമര്‍ശകരുടെയും ശ്രദ്ധയാകര്‍ഷിക്കാനായി.

Tags:    

Similar News