എന്‍റെ കടയില്‍ കള്ളുണ്ട്; വേറെ ആളുടെ പേരിലാണ് ലൈസൻസ്; പല ഫ്ലേവറിലുള്ളത് ഇവിടെ ലഭിക്കും; ഈ ബിസിനസ് എന്റെ വലിയൊരു ആഗ്രഹമായിരുന്നു; തുറന്നുപറഞ്ഞ് അഭിമാരി സുരേഷ്

Update: 2026-03-17 11:26 GMT

ലയാളികളുടെ പ്രിയപ്പെട്ട ഗായികയും സോഷ്യൽ മീഡിയ താരവുമായ അഭിരാമി സുരേഷ് തന്റെ കരിയറിലെയും ജീവിതത്തിലെയും പുതിയ മാറ്റങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുന്നു. രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ പുതിയ ബിസിനസ് വിശേഷങ്ങളും ജീവിതവീക്ഷണവും അഭിരാമി പങ്കുവെച്ചത്.

തന്റെ ജീവിതയാത്ര പ്രവചനാതീതമായിരുന്നുവെന്ന് അഭിരാമി പറയുന്നു. അഭിനയ മോഹവുമായി കലാരംഗത്തേക്ക് എത്തിയ താരം പിന്നീട് ആങ്കറിങ്, മോഡലിങ്, ബിസിനസ്, ബിഗ് ബോസ് തുടങ്ങി വിവിധ മേഖലകളിൽ കൈവെച്ചു. ഒടുവിൽ തന്റെ ഒരു പഴയകാല ആഗ്രഹം യാഥാർത്ഥ്യമായിരിക്കുന്ന സന്തോഷത്തിലാണ് താരം.

"ഒരു അബ്കാരിയാവണമെന്ന് ഞാൻ ഇടയ്ക്കിടെ പറയുമായിരുന്നു. ഇപ്പോൾ എന്റെ കടയിൽ കള്ളുണ്ട്. പനങ്ങാടാണ് എന്റെ കഫേ ഉള്ളത്. എവിടുന്നൊക്കെയോ തുടങ്ങി ഇപ്പോൾ അബ്കാരിയിൽ വന്ന് നിൽക്കുകയാണ്." - അഭിരാമി സുരേഷ്

പനങ്ങാടുള്ള തന്റെ കഫേയിൽ വ്യത്യസ്തമായ പരീക്ഷണങ്ങളാണ് അഭിരാമി നടത്തുന്നത്. കള്ളിന്റെ ലൈസൻസ് മറ്റൊരാളുടെ പേരിലാണെങ്കിലും കഫേയിലെ വെറൈറ്റി വിഭവങ്ങൾ താരം നേരിട്ടാണ് മേൽനോട്ടം വഹിക്കുന്നത്. മുന്തിരികള്ള്, നെല്ലിക്ക-കാന്താരി കള്ള് തുടങ്ങി വൈവിധ്യമാർന്ന ഫ്ലേവറുകൾ ഇവിടെ ലഭ്യമാണ്. കള്ളിനൊപ്പം തന്നെ രുചികരമായ നാടൻ ഭക്ഷണവും കഫേയുടെ പ്രത്യേകതയാണ്.

ഒരു കാര്യം തുടങ്ങിയാൽ അത് പൂർത്തിയാക്കാനുള്ള ക്ഷമ തനിക്കില്ലായിരുന്നുവെന്ന് അഭിരാമി സ്വയം തിരുത്തുന്നുണ്ട്. മുൻപ് വലിയ സ്വപ്നങ്ങൾ കണ്ടിരുന്നെങ്കിലും അവ നടക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പ്രപഞ്ചം തനിക്ക് നൽകുന്ന അവസരങ്ങളിൽ താരം സംതൃപ്തയാണ്. കൂടുതൽ ആഗ്രഹങ്ങൾ മനസ്സിലുണ്ടെങ്കിലും അവ ഇപ്പോൾ വെളിപ്പെടുത്താൻ അഭിരാമി തയ്യാറല്ല.

Tags:    

Similar News