ധുരന്ധര്‍ സംവിധായകന്‍ 50,000 ഡോളര്‍ തന്നു; വെളിപ്പെടുത്തലുമായി പാക് ഗായകന്‍; ഹവാ ഹവാ ഗാനം പ്ലേ ചെയ്തത് എസ്പി ചൗധരി അസ്ലമിനെ പരിചയപ്പെടുത്തുന്ന രംഗത്തില്‍
ധുരന്ധര്‍ സംവിധായകന്‍ 50,000 ഡോളര്‍ തന്നു
ദുബായ്: രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്തചിത്രമാണ് ധുരന്ധര്‍. സിനിമ തിയേറ്ററുകളില്‍ വിലിയ വിജയം നേടിയിരുന്നു. കളഷനായി 1000 കോടിയ്ക്ക് മുകളിലാണ് നേടിയത്. ചിത്രത്തിലെ ട്രാക്കുകളും ശ്രദ്ദേയമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗവും തീയറ്ററില്‍ എത്തിയിട്ടുണ്ട്.
തന്റെ ക്ലാസിക് ട്രാക്കായ ഹവാ ഹവാ അടുത്തിടെ ഒരു സിനിമയില്‍ ഉപയോഗിച്ചതിന് 50,000 ഡോളര്‍ ലഭിച്ചതായി പാകിസ്ഥാന്‍ ഗായകന്‍ ഹസന്‍ ജഹാംഗീര്‍ അടുത്തിടെ സ്ഥിരീകരിച്ചു. എന്നാല്‍ ചിത്രത്തിന്റെ പേര് പറയാന്‍ തയാറാവാതിരുന്ന അദ്ദേഹം, പക്ഷെ ചിത്രം ബോക്‌സ് ഓഫീസില്‍ 1,100 കോടി രൂപ നേടിയെന്ന് പറഞ്ഞു. അതോടെ ചിത്രം ആദിത്യ ധറിന്റെ ധുരന്ധര്‍ ആണെന്ന് ആരാധകര്‍ മറുപടി നല്‍കി.
സഞ്ജയ് ദത്തിന്റെ കഥാപാത്രമായ എസ്പി ചൗധരി അസ്ലമിനെ പരിചയപ്പെടുത്തുന്ന രംഗത്തിനിടെയാണ് ഈ ഗാനം പ്ലേ ചെയ്യുന്നത്, സ്‌പൈ ത്രില്ലറിന് ശ്രദ്ധേയമായ ഒരു റെട്രോ ടച്ചും ഇത് നല്‍കുന്നു. ഷാന്‍ ഇ സിയൂര്‍' എന്ന പരിപാടിയിലായിരുന്നു ഗായകന്റെ പ്രതികരണം.
'അതെ, എനിക്ക് ഈ പാട്ടിന്റെ ക്രെഡിറ്റ് ലഭിച്ചിട്ടുണ്ട്. മുമ്പ്, പകര്‍പ്പവകാശ സംവിധാനമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍, എന്റെ പാട്ടുകള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം അനുമതി വാങ്ങുകയും അതിന് പണം നല്‍കുകയും വേണം. ഹവ ഹവ 40 വര്‍ഷം മുമ്പാണ് പുറത്തിറങ്ങിയത്. ഞാന്‍ അത് 1986ലാണ് റെക്കോര്‍ഡ് ചെയ്തത്, 1987ലാണ് പുറക്കിറങ്ങിയത്.' ജഹാംഗീര്‍ പറഞ്ഞു.