കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നോ പറഞ്ഞത് ഏകദേശം 15 ബ്രാന്‍ഡുകളുടെ പരസ്യങ്ങളോട്; ഒരു ഉല്‍പ്പന്നത്തിന്റെ പരസ്യം എത്തുമ്പോള്‍ കുറഞ്ഞത് മൂന്ന് ഡോക്ടര്‍മാരോടെങ്കിലും അതിന്റെ ആരോഗ്യപരമായ കാര്യങ്ങള്‍ ചോദിച്ചറിയും; സാമന്ത
ചെന്നൈ: ഏവര്‍ക്കും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സാമന്ത. അവരുടെ സിനിമകൊണ്ടും, ജീവിത രീതികള്‍ക്കൊണ്ടും ഒക്കെ സാമന്തയെ ആരാധിക്കുന്നാര്‍ ഏറെയാണ്. അതുകൊണ്ട് തന്നെ തന്റെ ആരാധകര്‍ക്ക് മോശമായി സംഭവിക്കുന്ന ഒന്നും തന്നെ താരത്തിന്റെ കൈയ്യില്‍ നിന്നും ഉണ്ടാകാറില്ല. ഇപ്പോള്‍ പരസ്യത്തിനായി വേണ്ടെന്ന് വെച്ച് ബ്രാന്‍ഡുകളെ കുറിഞ്ഞ് സംസാരിച്ചിരിക്കുകയാണ് താരം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം 15 ബ്രാന്‍ഡുകളുടേതായ പരസ്യങ്ങള്‍ വേണ്ടെന്ന് പറഞ്ഞതായി വ്യക്തമാക്കി. ഔദ്യോഗിക അഭിമുഖത്തിനിടെയാണ് താരം തന്റെ പരസ്യതെരഞ്ഞെടുപ്പുകള്‍ക്കുണ്ടായ മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.
'ഇന്ത്യന്‍ സിനിമാ ലോകത്തിലേക്കുള്ള എന്റെ തുടക്കകാലത്ത്, എത്രയും അധികം ബ്രാന്‍ഡുകളുടെ മുഖമാകുക എന്നതായിരുന്നു വിജയം എങ്ങനെ അളക്കണമെന്നതിന്റെ സൂചിക. പക്ഷേ ഇപ്പോള്‍ അത്രയും ലളിതമല്ല. ഒരു ഉല്‍പ്പന്നം എനിക്ക് എത്തിച്ചേരുമ്പോള്‍, കുറഞ്ഞത് മൂന്ന് ഡോക്ടര്‍മാരോടെങ്കിലും അതിന്റെ ആരോഗ്യപരമായ ദോഷ-ലാഭങ്ങളെക്കുറിച്ച് ചോദിച്ചറിയുന്നു. അതിന് ശേഷം മാത്രമാണ് തീരുമാനമെടുക്കുന്നത്,'' എന്നും സാമന്ത പറഞ്ഞു.
പഴയ കാലത്തെ അനുഭവങ്ങള്‍ ഇപ്പോഴത്തെ ഉത്തരവാദിത്വപരമായ സമീപനത്തിലേക്ക് നയിച്ചതായും താരം വ്യക്തമാക്കി. ''ഇരുപതുകളില്‍ എന്തും കഴിക്കാം, ചെയ്യാം എന്ന വിശ്വാസം ഒരവസാനത്തില്‍ ഞാനെന്താണെന്ന് തന്നെ ആലോചിക്കാന്‍ ആവശ്യമായി. ഇപ്പോള്‍ ഞാന്‍ തിരഞ്ഞെടുക്കുന്നത് എനിക്ക് ശരിയെന്നു തോന്നുന്നതായിരിക്കണം,'' എന്നായിരുന്നു സാമന്തയുടെ ആത്മവിശ്വാസം നിറഞ്ഞ പ്രതികരണം. നടിയുടെ ഈ നിലപാട് സാമൂഹികമാധ്യമങ്ങളിലും ആരാധകരുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും പ്രശംസ നേടുകയാണ്.