'ഒറ്റ കൈയ്യും വെച്ച് ജയിലിന്റെ മതിൽ ചാടിയ ഗോവിന്ദ ചാമിയെ ഒളിംപിക്സിൽ വിട്ടാൽ മെഡൽ ഉറപ്പ്'; 'ഓപ്പറേഷൻ സക്സസ്, പക്ഷെ രോഗി ചത്തു'; ഫേസ്ബുക്ക് പോസ്റ്റുമായി സന്തോഷ് പണ്ഡിറ്റ്
കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെന്‍ട്രല്‍ ജയിൽ ചാടിയ ചാടിയ സംഭവത്തിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. ജയിലിലെ 18 മീറ്റർ നീളമുള്ള മതിൽ ഒറ്റ കൈയ്യും വെച്ച് എടുത്ത് ചാടിയ ഇവനെ അടുത്ത ഒളിംപിക്സിൽ പങ്കെടുപ്പിച്ചാൽ മെഡൽ ഉറപ്പാണെന്ന് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ നിരീക്ഷണം സന്തോഷ് പങ്കുവെച്ചത്. പോലീസ് പിടികൂടിയെന്ന വാർത്ത സന്തോഷം തരുന്നതാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
സന്തോഷ് പണ്ഡിറ്റിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണംകണ്ണൂർ Central ജയിൽ ചാടിയ കൊടും ക്രിമിനൽ ഗോവിന്ദ ചാമി എന്ന ചാർലി തോമസ് നെ പിടികൂടിയ വാർത്ത അറിഞ്ഞ് സന്തോഷിക്കുന്നു. (ജയിലിലെ 18 മീറ്റർ നീളമുള്ള മതിൽ ഒറ്റ കൈയ്യും വെച്ച് എടുത്ത് ചാടിയ ഇവനെ അടുത്ത ഒളിംപിക്സിൽ പങ്കെടുപ്പിച്ചാൽ മെഡൽ ഉറപ്പാണ്...)
ഒരു കൈ മാത്രമുള്ള ഗോവിന്ദച്ചാമി അതീവ സുരക്ഷാ ബ്ലോക്കിലെ സെല്ലിലെ കമ്പി ഒരു കൈ കൊണ്ടു വളച്ച്, ഇലക്ട്രിക് ഫെൻസിംഗിലെ കറണ്ട് ഓഫാക്കി, തുണി കൂട്ടിക്കെട്ടി വള്ളിയാക്കി അതുപയോഗിച്ച് മതിലൂടെ ഊർന്നിറങ്ങി ആരും കാണാതെ രക്ഷപ്പെട്ടു എന്നാണ് പറയുന്നത്.
കമ്പി മുറിക്കാൻ ആയുധം എവിടെന്നു കിട്ടി എന്ന് ആരും ചോദിക്കരുത് ... സെല്ലിലെ കമ്പി മുറിച്ചാൽ സെല്ലിൽ നിന്ന് മാത്രമേ പുറത്തുകടക്കാനാകൂ. പിന്നെയും കടമ്പകൾ ഇല്ലേ ? ബ്രിട്ടീഷ് കാലം മുതലുള്ള ഈ ജയിലിൽ നിന്ന് ഒരാളും മതിൽ ചാടി പുറത്തു പോയിട്ടില്ല.. ഒറ്റ കൈയ്യും വെച്ച് ആ റെക്കോർഡ് ഇവൻ സ്വന്തമാക്കി..
ഹാക്സോ ബ്ലൈഡ് എങ്ങനെ വന്നു അവന്റെ കയ്യിൽ ? (ജയിലിൽ ഹാർഡ്‌വെയർ ഷോപ്പോന്നും ഇല്ലല്ലോ ?) മതിലിനോട് ചേർന്ന ഫെൻസിങ്കിൽ ആ സമയം വൈദ്യുതി ഇല്ല..? (അതെങ്ങിനെ ഓഫായി ? ) ഇതിനെല്ലാം ഉത്തരം ഉണ്ടാകാം. ഇപ്പൊൾ അറിയില്ല.. അത്രേയുള്ളൂ.
ജയിലിലെ സുഭിക്ഷമായ ഭക്ഷണം ഇനിയെങ്കിലും ഒഴിവാക്കുക. നിലവിൽ ദിവസവും ബിരിയാണി ഉണ്ടാകും. അത് വേണ്ടാത്തവർക്ക് സാമ്പാറും, പൊരിച്ച മീനും, മീൻ കറിയുമായി ചോർ, ഇനി ചോറും വേണ്ടാത്തവർക്ക് ചപ്പാത്തിയും മട്ടൻ കറിയും.. (സ്കൂളിൽ ആണേൽ പിള്ളേർക്ക് എന്നും ചെറുപയറും ചോറും ഒക്കെയാണ്.. നോ ഓപ്ഷൻ.)
ങാ.. ഇനിയും ഗോവിന്ദ ചാമിക്ക് ദിവസവും മട്ടൻ, ചിക്കൻ, മീൻ ഒക്കെ കഴിച്ച് ജീവിക്കുവാൻ യോഗം ഉണ്ട്.. (ഉള്ളിൽ തന്നെ ആയത് കൊണ്ട് വെളിച്ചെണ്ണയുടെ വിലയൊന്നും ബാധിക്കില്ല)
(വാൽ കഷ്ണം......ഓപ്പറേഷൻ സക്സസ്... പക്ഷെ രോഗി ചത്തു എന്നും പറയാം..) By Santhosh Pandit (ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ്..പണ്ഡിറ്റിനെ പോലെ ആരും ഇല്ല)