അത് കാണുന്ന മിക്കവരും..നിങ്ങള്‍ ‘ഞരമ്പന്‍’ ആണെന്നെ വിശ്വസിക്കൂ..; ആ സമയത്ത് പോലീസ് പോലും മൈൻഡ് ചെയ്യില്ല; അന്നേരം എല്ലാം ധൈര്യപൂര്‍വം തന്നെ നേരിടണം; ആത്മഹത്യ ഒന്നിനും പരിഹാരമല്ല; അതുകൊണ്ട് ഭയം വേണ്ട..ജാഗ്രത മതിയെന്ന് യുവാക്കളോട് സന്തോഷ് പണ്ഡിറ്റ്; ചർച്ചയായി വാക്കുകൾ
ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നടനും ഹാസ്യതാരവുമായ സന്തോഷ് പണ്ഡിറ്റ് നടത്തിയ നിരീക്ഷണങ്ങൾ വിവാദമായി. സ്ത്രീകളെ കാണുമ്പോൾ പരമാവധി ഒഴിഞ്ഞുമാറി നടക്കുന്നത് പുരുഷന്മാർക്ക് ഗുണകരമാണെന്ന് സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെട്ടു.
ബസിൽ നടന്ന സംഭവത്തിലെ ശരിതെറ്റുകൾ കോടതി തീരുമാനിക്കട്ടെയെന്ന് പറഞ്ഞുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് തൻ്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്. ഇത്തരം സംഭവങ്ങൾ പുരുഷന്മാർക്ക് വലിയ പാഠമാണെന്നും, ഏതെങ്കിലും സ്ത്രീ വീഡിയോ ചിത്രീകരിച്ച് വൈറലാക്കിയാൽ കോടതിയോ, മാധ്യമങ്ങളോ, പോലീസോ ആരും കൂടെയുണ്ടാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒരു ലക്ഷം പേർ വീഡിയോ കണ്ടാൽ ആയിരം പേരെങ്കിലും നിങ്ങളെ 'ഞരമ്പൻ' ആയി ചിത്രീകരിക്കുമെന്നും പണ്ഡിറ്റ് കുറിച്ചു.
ആത്മഹത്യ ചെയ്ത യുവാവ് നിരപരാധിയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും, ഇങ്ങനെയൊരു സാഹചര്യത്തെ ധൈര്യപൂർവ്വം നേരിട്ട് സമൂഹത്തിനു മുന്നിൽ നിരപരാധിത്വം തെളിയിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും, യുവാക്കളേ ഭയം വേണ്ട, ജാഗ്രത മതിയെന്നും സന്തോഷ് പണ്ഡിറ്റ് ഓർമ്മിപ്പിച്ചു.
സ്ത്രീകളോടും അദ്ദേഹം ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു. ഏതെങ്കിലും പുരുഷനിൽ നിന്ന് മോശം അനുഭവം ഉണ്ടായാൽ ഒട്ടും വൈകാതെ പോലീസിനെ സമീപിക്കണം. വീഡിയോ ഉൾപ്പെടെയുള്ള തെളിവുകളുണ്ടെങ്കിൽ അത് ശ്രദ്ധ നേടാൻ ഉപയോഗിക്കുന്നതിന് മുൻപ് പോലീസിനും കോടതിക്കും കൈമാറണം. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം, നിരപരാധികൾ ശിക്ഷിക്കപ്പെടരുത്. സ്ത്രീ സുരക്ഷാ നിയമങ്ങൾ ആരും ദുരുപയോഗം ചെയ്യരുതെന്നും, അങ്ങനെ ചെയ്താൽ യഥാർത്ഥത്തിൽ ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് നീതി നിഷേധിക്കപ്പെടുന്ന അവസ്ഥ ഭാവിയിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോസ്റ്റിന്റെ പൂർണരൂപം..
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം
തിരക്കുള്ള ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം നേരിടുന്ന കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ
യുവാവ് ആത്മഹത്യ ചെയ്തു.
തന്റെ സുഹൃത്തിന് രക്തം ദാനം ചെയ്തിട്ട് യുവാവ് തിരിച്ച് ബസ്സിൽ വീട്ടിലേക്ക് പോകുന്ന വഴി ആണ് ഈ സംഭവം ഉണ്ടായതും, തന്നെ ഈ യുവാവ് സ്പർശിച്ചു എന്ന രീതിയിൽ ഒരു യുവതി ബസ്സിൽ നിന്നും വീഡിയോ എടുത്തതും, യുവതി തന്റെ facebook അക്കൗണ്ടിൽ ഇട്ട് അത് വൈറൽ ആക്കിയതും. വീഡിയോ പുറത്ത് വന്നതിൽ പിന്നെ വളരെ സമ്മർദ്ദത്തിൽ ആയ യുവാവ് മരണം തെരഞ്ഞെടുത്തു.. (ആ സംഭവത്തിന്റെ ശരിയും, തെറ്റുമെല്ലാം കോടതി ആണല്ലോ വീഡിയോ നോക്കി തീരുമാനിക്കേണ്ടത്.)
ആണുങ്ങൾക്ക് ഈ സംഭവമൊക്കെ വലിയ പാഠമാണ്.. സ്ത്രീകളെ കാണുമ്പോൾ പരമാവധി വിട്ട് നടന്നാൽ അവനവനു കൊള്ളാം.. ഏതെങ്കിലും പെണ്ണ് എന്തെങ്കിലും പറഞ്ഞു വീഡിയോ ഉണ്ടാക്കി viral ആക്കിയാൽ കോടതിയോ മാധ്യമങ്ങളോ പോലീസോ ആരും നിങ്ങളുടെ കൂടെ ഉണ്ടാകില്ല. ഓർത്തോ..സ്ത്രീകൾക്ക് മാത്രമല്ലല്ലോ, പുരുഷനും അന്തസ്സ് ഉണ്ട്.
ഒരു ലക്ഷം ആളുകൾ ഇത്തരം വീഡിയോസ് കാണുമ്പോൾ മിനിമം
1000 പേരെങ്കിലും നിങ്ങൾ ഞരമ്പൻ ആണെന്ന് വിശ്വസിക്കും..
ഇദ്ദേഹം നിരപരാധി ആണെന്ന് വിശ്വസിക്കുന്നു എങ്കിൽ ഈ അവസ്ഥയെ ധൈര്യപൂർവം face ചെയ്യണമായിരുന്നു.. നിരപരാധിത്വവും സമൂഹത്തിന്റെ മുന്നിൽ തെളിയിക്കണം ആയിരുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
മരിച്ച യുവാവിന് പ്രണാമം..
അതിനാൽ പുരുഷന്മാരെ "ഭയം വേണ്ട..
ജാഗ്രത മതി"..
(വാൽ കഷ്ണം.....ദയവു ചെയ്ത് സ്ത്രീ സുരക്ഷാ നിയമങ്ങൾ ഒരു സ്ത്രീയും ദുരപയോഗം ചെയ്യരുത്. കാരണം യഥാർഥ ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് നീതി നിഷേധിക്കപ്പെടുന്ന അവസ്ഥ ഭാവിയിൽ ഉണ്ടാവും. സംഭവം സത്യണെങ്കിലും പലരും വിശ്വസിക്കില്ല.
ഇനി ഏതെങ്കിലും പുരുഷനിൽ നിന്നും മോശം അനുഭവം ഉണ്ടായാൽ വര്ഷങ്ങളോളം അതും വെച്ചു നടക്കരുത്. സംഭവം നടന്ന ഉടനെ കേസ് കൊടുക്കുക. സംഭവത്തിന്റെ വീഡിയോ ഉണ്ടെങ്കിൽ അത് വെച്ചു റീച്ചും, പണവും ഉണ്ടാക്കാതെ പോലീസിന്, കോടതിക്ക് അതൊക്കെ കൈമാറുക. തീർച്ചയായും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. നിരപരാധികൾ ശിക്ഷിക്കപെടരുത്)
Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല...പണ്ഡിറ്റിനെ പോലെ ആരും ഇല്ല)
അതേസമയം, യുവതിയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് എന്ന യുവാവ് ജീവനൊടുക്കിയത്. 'എന്തിനു വാവേ നീ ഇത് ചെയ്തത്? എൻ്റെ കുഞ്ഞിൻ്റെ മുഖമെല്ലാം മാറിപ്പോയല്ലോ...’ എന്ന് ഹൃദയം തകർന്ന് ദീപകിന്റെ അമ്മ പ്രതികരിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. പണ്ഡിറ്റിന്റെ ഈ പ്രസ്താവനകൾ സമൂഹത്തിൽ ലൈംഗികാതിക്രമ ആരോപണങ്ങളെയും അതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ച് ഗൗരവമായ സംവാദങ്ങൾക്ക് തുടക്കം കുറിക്കുന്നു.
