തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു; അന്ത്യം ചെന്നൈയിൽ; വിടപറഞ്ഞത് ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരം
ചെന്നൈ: പ്രശസ്ത തമിഴ് നടൻ മദൻ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ഇന്ന് വൈകിട്ടാണ് അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു. ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ മദൻ ഹിന്ദിയിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. തമിഴിലെ ജനപ്രിയ കോമഡി ഷോകളുടെ വിധിക്കർത്താവുമായിരുന്നു.
ഫ്രണ്ട്സ്, തെനാലി, വസൂൽരാജ എം.ബി.ബി.എസ്, റെഡ് തുടങ്ങിയ ചിത്രങ്ങളില്‍ അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിൽ സെല്ലുലോയ്ഡ്, ഭ്രമരം എന്നീ സിനിമകളിൽ അഭിനയിച്ചു. എസ് കൃഷ്ണമൂർത്തി എന്നാണ് യഥാർഥ പേര്.
ഹിന്ദിയിൽ ചാച്ചി 420 (1997), തെലുങ്കിൽ ബംഗാരം (2006) മലയാളത്തിൽ ഭ്രമരം (2009), സെല്ലുലോയ്ഡ് (2013) എന്നിവയാണ് മറ്റ് ചിത്രങ്ങൾ. അഭിനയത്തിനു പുറമേ എസ് രാമനാഥൻ, 'വിക്കു' വിനായകരം, ഹരിഹര ശർമ്മ തുടങ്ങിയവരിൽ നിന്ന് പാശ്ചാത്യ ക്ലാസിക്കലിലും, കർണാടക സംഗീതത്തിലും പരിശീലനം നേടിയിരുന്നു.