കുടുംബ തര്‍ക്കമായി ആരംഭിച്ചത് വലിയ തര്‍ക്കത്തിലേക്ക് മാറി; അത് ദുരന്തത്തിന് കാരണമായി; ഈ സംഭവം വല്ലാതെ വേദനിപ്പിക്കുന്നു: പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനോട് ക്ഷമ പറഞ്ഞ് തെലുങ്ക് നടന്‍ മോഹന്‍ ബാബു

Update: 2024-12-13 11:50 GMT

ഹൈദരാബാദ്: ഹൈദരാബാദിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകന് പരിക്കേറ്റ സംഘര്‍ഷത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മഞ്ചു മോഹന്‍ ബാബു . കുടുംബ വഴക്കിനിടെ മോഹന്‍ ബാബുവിന്റെ മകന്‍ മഞ്ചു മനോജ് വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചതാണ് സംഭവത്തിന് കാരണമായത്. സംഭവം ഖേദകരം' എന്ന് വിശേഷിപ്പിക്കുകയും പരിക്കേറ്റ പത്രപ്രവര്‍ത്തകനോടും അദ്ദേഹത്തിന്റെ സംഘടനയോടും മോഹന്‍ ബാബു ക്ഷമ ചോദിക്കുകയും ചെയ്തു.

ഒരു കൂട്ടം വ്യക്തികള്‍ തന്റെ വീട്ടിലേക്ക് നിര്‍ബന്ധിതമായി പ്രവേശിപ്പിക്കുന്നത് മൂലമുണ്ടായ അരാജകത്വമാണ് സംഭവങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. 'വ്യക്തിഗത കുടുംബ തര്‍ക്കമായി ആരംഭിച്ചത് ഒരു വലിയ സാഹചര്യത്തിലേക്ക് നീങ്ങി, അത് ദുരിതത്തിന് കാരണമായത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു, താരം പറഞ്ഞു. ഞാന്‍ സാഹചര്യം നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോള്‍, നിങ്ങളുടെ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ രഞ്ജിത്തിന് നിര്‍ഭാഗ്യവശാല്‍ പരിക്കേറ്റു.

ഇത് അങ്ങേയറ്റം ഖേദകരമാണ്, അദ്ദേഹത്തിനും കുടുംബത്തിനും മാധ്യമ സമൂഹത്തിനും ഉണ്ടായ വേദനയിലും അസൗകര്യത്തിലും ഞാന്‍ ഖേദിക്കുന്നു, മോഹന്‍ ബാബു പറഞ്ഞു.

അതേസമയം മാധ്യമപ്രവര്‍ത്തകന്റെ പരാതിയില്‍ നടനതെിരെ വധശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് മാധ്യമപ്രവര്‍ത്തകന്റെ മൊഴി എടുത്തിരുന്നു. തുടര്‍ന്ന് വധശ്രമത്തിന് അടക്കമുള്ള വകുപ്പ് ചുമത്തിയത്. ഇതിന് ശേഷമായിരുന്നു നടന്റെ ക്ഷമാപണം. മുഖത്തടിയേറ്റതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ രഞ്ജിത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കവിളെല്ലിന് മൂന്ന് പൊട്ടലുകളുണ്ടെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് അധികൃതര്‍ അന്ന് അറിയിച്ചത്. രക്ത സമ്മര്‍ദ്ദത്തിലുണ്ടായ വ്യത്യാസത്തെത്തുടര്‍ന്ന് മോഹന്‍ ബാബുവും ആശുപത്രിയിലായിരുന്നു.

Tags:    

Similar News