എന്നെ ട്രാൻസ് വുമണായി തന്നെ കണ്ടാൽ മതി; സർജറി കഴിഞ്ഞ സമയത്ത് ഉറപ്പിച്ച തീരുമാനമായിരുന്നു; ആവശ്യമില്ലാത്ത പട്ടങ്ങൾ എനിക്ക് വേണ്ട; തുറന്നുപറഞ്ഞ് 'കൂടൽ' നടി റിയ

Update: 2025-07-06 12:02 GMT

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്ന ചില വാക്കുകളുണ്ട്. 'എന്നെ ആരും ഒരു സ്ത്രീ ആയി കാണണമെന്നില്ല. ' ട്രാൻസ് വുമൺ' അങ്ങനെ കണ്ടാൽ മതി. സമൂഹം ആഗ്രഹിക്കുന്നത് പോലൊരു സ്ത്രീ അല്ല ഞാൻ. ശരീരം പുരുഷന്റേതും മനസ്സ് സ്ത്രീയുടെയും ആയത് കൊണ്ട് സർജറി ചെയ്ത് ട്രാൻസ് വുമൺ ആയ വ്യക്തി. അങ്ങനെ കണ്ടാൽ മതിയെന്നായിരുന്നു നടിയുടെ വാക്കുകൾ. പറഞ്ഞത് സീരിയൽ സിനിമ താരവും മോഡലുമായ റിയ ഇഷ ആണ്.

റിയയുടെ വാക്കുകൾ..

'നാലഞ്ച് വർഷം മുൻപ് സർജറി കഴിഞ്ഞ സമയത്ത് ഞാൻ പറഞ്ഞ കാര്യമായിരുന്നു ഇത്. എന്നെ ട്രാൻസ് വുമണായി കണ്ടാൽ മതി എന്നത്. പക്ഷേ അന്ന് സോഷ്യൽ മീഡിയ ഇത്ര ആക്ടീവ് അല്ലായിരുന്നത് കൊണ്ട് ആരും അത്രയധികം അറി‍ഞ്ഞിരുന്നില്ല. അത് തന്നെയാണ് സിനിമ ഇറങ്ങുന്നതിന് തലേദിവസം മീഡിയക്കാരോട് പറഞ്ഞതും. അത് കേരളം ഒന്നടങ്കം ഏറ്റെടുത്തു എന്നറിഞ്ഞപ്പോൾ സന്തോഷം.

എന്നെ ട്രാൻസ് വുമണായി കണ്ടാൽ മതി. എന്തിനാണ് ആവശ്യമില്ലാത്ത പട്ടങ്ങൾ. ഞാൻ സ്ത്രീ ആണെന്ന ഒരു അം​ഗീകാരവും എനിക്ക് വേണ്ട. എന്റെ ഉള്ളിലൊരു ലേഡി ഉണ്ട്. അതായാൽ മതി. ആർത്തവം, പ്രസവിക്കാൻ കഴിയുന്നവർ ഒക്കെ ഉള്ളവരാണ് സമൂഹത്തിന്റെ സ്ത്രീ' എന്നായിരുന്നു റിയ ഇഷയുടെ വാക്കുകൾ.

Tags:    

Similar News