മാളിന്റെ ലിഫ്റ്റ് മുതല്‍ ആ ചെറുപ്പക്കാരന്‍ തന്റെ ചിത്രങ്ങള്‍ പകര്‍ത്തികൊണ്ടിരുന്നു; 200 തവണയെങ്കിലും പറഞ്ഞു കാണും; എന്നിട്ടും അയാള്‍ കേട്ടില്ല; ഫോണ്‍ പിടിച്ച് വാങ്ങിച്ചതില്‍ ഉണ്ണി മുകുന്ദന്‍

Update: 2025-02-24 15:04 GMT

മാര്‍ക്കോയുടെ വിജയത്തിന് ശേഷം മറ്റൊരു ഹിറ്റ് ചിത്രം കൂടി സമ്മാനിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. അതുകൊണ്ട് തന്നെ താരത്തിനെ ഒരു നോക്ക് കാണാന്‍ ആരാധകര്‍ കൂട്ടം കൂടുകയാണ്. ചിത്രമെടുക്കാന്‍ എത്തുന്നവരോട് നോ പറയാത്ത ആള് കൂടിയാണ് താരം. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ഫോട്ടോ എടുക്കാന്‍ വന്ന ഒരു ആരാധകന്റെ ഫോണ്‍ തട്ടിപ്പറിച്ച് പോക്കറ്റില്‍ ഇട്ടുകൊണ്ട് പോകുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

ഒരു സ്വകാര്യ മാളിലൂടെ നടന്‍ നടന്നുപോകുമ്പോഴാണ് സംഭവം നടന്നത്. ആദ്യം ദേഷ്യം വന്ന ഉണ്ണി പിന്നീട് ആ ഫോണ്‍ തിരിച്ച് കൊടുക്കുകയും ചെയ്തു. ഈ വിഷയത്തില്‍ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ കമന്റിടുന്നുമുണ്ട്. ഇപ്പോള്‍ ആ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഉണ്ണി.

മാളിന്റെ ലിഫ്റ്റ് മുതല്‍ ആ ചെറുപ്പക്കാരന്‍ തന്റെ ചിത്രങ്ങള്‍ പകര്‍ത്തികൊണ്ടിരുന്നു. പലയാവര്‍ത്തി അത് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അത് ചെയ്തില്ല. അപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ ആ ചെറുപ്പക്കാരന് മനസ്സിലാകും എന്നാണ് താന്‍ കരുതുന്നത്. ഇല്ലെങ്കിലും കുഴപ്പമില്ല. ജീവിതത്തില്‍ ഇതിലും മോശപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും ഉണ്ണി മുകുന്ദന്‍ റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'അങ്ങനെ ചെയ്താല്‍ ബുദ്ധിമുട്ട് തോന്നുമോ ഇല്ലേ? ഞാന്‍ എല്ലാരോടും സഹകരിക്കുന്ന ഒരാളാണ്. ഞാന്‍ അങ്ങനെ ബോഡിഗാര്‍ഡിനെയും കൊണ്ട് നടക്കുന്ന ആളല്ല. ലിഫ്റ്റില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തൊട്ട് ആ വ്യക്തി ഉണ്ടായിരുന്നു. ഞാന്‍ ഒരു 200 തവണയെങ്കിലും പറഞ്ഞിരുന്നു. അയാള്‍ക്ക് മനസിലാകുമായിരിക്കും. ഇല്ലെങ്കിലും എനിക്ക് കുഴപ്പമില്ല. ജീവിതത്തില്‍ ഇതിലും മോശപ്പെട്ട കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതുവച്ച് നോക്കുമ്പോള്‍ ഇത് ചെറിയ കാര്യം മാത്രം,' എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

Tags:    

Similar News