'പുതിയ കാലഘട്ടത്തിലെ സിനിമകൾ ഇങ്ങനെയാകണം'; 'ലോക'യുടെ ആശയത്തെ അഭിനന്ദിക്കുകയാണ് ചെയ്തത്, ചിലർ അതിനെ ചിത്രത്തിനെതിരെ സംസാരിക്കുന്ന തരത്തിലാക്കി; പ്രതികരിച്ച് വിനയൻ

Update: 2025-10-01 09:43 GMT

കൊച്ചി: സൂപ്പർഹിറ്റ് ചിത്രം ‘ലോക’യുടെ ആശയത്തെ അഭിനന്ദിച്ച് സംവിധായകൻ വിനയൻ. തന്റെ മനസ്സിലുണ്ടായിരുന്ന ഒരു ഹൊറർ സ്റ്റോറിയുടെ ആശയം 'ലോക'യുടെ അണിയറപ്രവർത്തകർ ഉപയോഗപ്പെടുത്തിയെന്നും, അത്തരം കാര്യങ്ങളെ തെറ്റായി കാണേണ്ടതില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ചില ഓൺലൈൻ മാധ്യമങ്ങൾ വിനയൻ 'ലോക'ക്കെതിരെ സംസാരിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചതിനെതിരെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

"സൂപ്പർഹിറ്റ് ചിത്രമായ 'ലോക'ക്കെതിരെ ഞാൻ സംസാരിച്ചതായി ചിലർ തെറ്റിദ്ധരിച്ചേക്കാം. ഞാൻ ചെയ്തത് 'ലോക'യുടെ ആശയത്തെ അഭിനന്ദിക്കുകയാണ്. പുതിയ കാലഘട്ടത്തിലെ സിനിമകൾ ഇങ്ങനെയാകണം, ഇതുപോലൊരു ഹൊറർ സ്റ്റോറിയുടെ ആശയം എന്റെ മനസ്സിലും ഉണ്ടായിരുന്നു എന്ന് പറയുന്നത് മോശമായി കാണേണ്ടതില്ല. മനസ്സിലുള്ളത് മറ്റൊരാൾ ഉപയോഗിക്കുന്നത് മോഷണമല്ലല്ലോ. 'ലോക'യുടെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ," വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

Full View

മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്ന 'ലോക' ഇതിനോടകം 260 കോടിയിലധികം രൂപയുടെ ആഗോള കളക്ഷൻ നേടിയിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ ഒരു വനിതാ കേന്ദ്രീകൃത ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ റെക്കോർഡാണിത്. 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര' എന്ന ചിത്രം ബോക്സ് ഓഫീസിൽ വിജയകരമായി മുന്നേറുകയാണ്.

Tags:    

Similar News