സ്‌നേഹ വെളിച്ചമായി ഇന്‍കാസ് 'ലൈറ്റ് ഓഫ് ലവ് 'സംഗമം
ഇന്‍കാസ് യു.എ.ഇ നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ലൈറ്റ് ഓഫ് ലവ്' എന്ന പേരില്‍ ക്രിസ്തുമസ്‌ന്യൂ ഇയര്‍ ആഘോഷങ്ങളോടനു ബന്ധിച്ച് വിപുലമായ കുടുംബ സംഗമം ഷാര്‍ജയില്‍ നടത്തി.
പരിപാടിയുടെ ഭാഗമായി ക്രിസ്തുമസ്‌ന്യൂ ഇയര്‍ കേക്ക് കട്ട് ചെയ്ത് ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.ഇന്‍കാസ് യു.എ.ഇ നാഷണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് യേശുശീലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെ.സി അബൂബക്കര്‍ സ്വാഗതം ആശംസിച്ചു. പ്രശസ്ത മെന്ററും ട്രെയിനറുമായ ഡോ. പി.പി. വിജയന്‍ സ്‌നേഹ സന്ദേശം നല്‍കി. ജനറല്‍ കണ്‍വീനര്‍ ഷിജി അന്ന ജോസഫ് ആമുഖ പ്രഭാഷണം നടത്തി.
ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിന സന്ദേശം അഡ്വ. വൈ.എ. റഹീം നല്‍കി. ഇതോടനുബന്ധിച്ച് വിവിധ സ്റ്റേറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മത്സരപരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
ക്രിസ്മസ് ട്രീ മത്സരത്തില്‍ ഷാര്‍ജ സ്റ്റേറ്റ് കമ്മിറ്റി ഒന്നാം സ്ഥാനവും, ദുബൈ രണ്ടാം സ്ഥാനവും, ഫുജൈറ മൂന്നാം സ്ഥാനവും നേടി.
കാരോള്‍ മത്സരത്തില്‍ അജ്മാന്‍ സ്റ്റേറ്റ് കമ്മിറ്റി ഒന്നാം സ്ഥാനവും, ഷാര്‍ജ രണ്ടാം സ്ഥാനവും, ഉമ്മുല്‍ ഖുവൈന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അബൂദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍ നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് ഷാജി പരേത്,ജനറല്‍ സിക്രട്ടറി മാരായ ബി.എ.നാസര്‍,സി.എ. ബിജു, വൈസ് പ്രസിഡന്റുമാരായ ഷാജി ഷംസുദ്ദീന്‍, അശോക് കുമാര്‍, സിന്ധു മോഹന്‍, രാജി എസ്.നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സെക്രട്ടറിമാരായ റിയാസ് ചെന്ത്രാപ്പിന്നി, പ്രജീഷ് ബാലുശ്ശേരി, വിഷ്ണു വിജയന്‍, അഡ്വ. അന്‍സര്‍, ജിജോ ചിറക്കല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ട്രഷറര്‍ ബിജു അബ്രഹാം നന്ദി രേഖപ്പെടുത്തി.പരിപാടിയോടനുബന്ധിച്ച് ഇന്‍കാസ് കലാകാരന്മാര്‍ അണിനിരന്ന വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.