പ്രതിസന്ധികളിലും മുടങ്ങാതെ ഇഫ്താര്‍ വിരുന്നുകള്‍; തളരാതെ സന്നദ്ധ സേവനം

Update: 2026-03-06 14:42 GMT

 അഡ്വ.മുഹമ്മദ് സാജിദ്ദുബായ്: ഈ പരിശുദ്ധ റമദാനിലും പതിവ് പോലെ തന്നെ 'കാരുണ്യപെരുമഴ' യു എ ഇ യിലെങ്ങും നിര്‍ബാധം തുടരുകയാണ്. അനുകമ്പയുടെയും സഹായഹസ്തങ്ങളുടെയും പെരുമഴ! ഇറാന്‍-ഇസ്രായേല്‍ യുദ്ധ പശ്ചാത്തലത്തില്‍ ഉണ്ടായ പ്രതിസന്ധി ഘട്ടത്തിലും, വൃതമനുഷ്ഠിച്ചു പള്ളികളിലെത്തുന്നവരെ നോമ്പ് തുറപ്പിക്കാന്‍ വിഭവ സമൃദ്ധമായ ഭക്ഷണക്കിറ്റുകളാണ് യാതൊരു ഇടതടവുമില്ലാതെ നേരത്തിനെത്തുന്നത് .

എമിറേറ്റ്‌സ് റെഡ് ക്രസന്റ്, കമ്യുണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി, ദുബായ് പോലീസ്, ദുബായ് മുനിസിപ്പാലിറ്റി,ബൈത് അല്‍ ഖൈര്‍, ദാര്‍ അല്‍ ബര്‍ , നാബാദ് അല്‍ ഇമറാത് , ഗൈത് അല്‍ ഇമാറാത് , അറേബ്യന്‍ ഹേര്‍ട്‌സ്തുടങ്ങിയ അംഗീകൃത സന്നദ്ധ സംഘടനകളിലൂടെയാണ് വ്യവസ്ഥാപിതമായി ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു വരുന്നത്.

ഇതിനായി ഇഫ്താര്‍ ടെന്റ്റുകളും, പള്ളികളില്‍ പ്രത്യേക സജ്ജീകരണങ്ങളുമൊരുക്കുന്നു. അബുദാബി, ദുബൈ, ഷാര്‍ജ, ഫുജൈറ,റാസല്‍ ഖൈമ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍ എന്നീ ഏഴു എമിറേറ്റുകളിലും ഇത്തരം കേന്ദ്രങ്ങള്‍ സജീവമാണ്.

ഭരണാധികാരികളുടെ രക്ഷകര്‍ത്രിത്വത്തിലും മേല്‍നോട്ടത്തിലും ഏകദേശം 80 ലക്ഷത്തോളം ഭക്ഷണ കിറ്റുകളാണ്ഈ പുണ്യ മാസത്തില്‍ വിതരണം ചെയ്തു വരുന്നത്. ദിനംപ്രതി വിവിധ രാജ്യക്കാരും, നാനാജാതിക്കാരും, മതവിഭാഗക്കാരുമായലക്ഷകണക്കിനാളുകള്‍ നോമ്പു തുറയിലൂടെയും, അത്താഴ വിരുന്നിലൂടെയും ഇതിന്റെ ഗുണഭോക്താക്കളാകുന്നു.

മുസഫ, അല്‍ഖൂസ് , ക്വിസൈസ് , സജ്ജ, തുടങ്ങി വ്യവസായ കേന്ദ്രങ്ങളിലെ ലേബര്‍ കാമ്പിലും മറ്റും താമസിക്കുന്ന തുച്ഛവരുമാനക്കാരായ തൊഴിലാളികള്‍ക്ക് റമദാന്‍ മാസം ഈ ഭക്ഷണ വിതരണം മൂലം ഏറെ ആശ്വാസമാണ്.

സാധാരണക്കാരുടെ കൂടെയിരുന്നു ഇത്തരം ഭക്ഷണപ്പൊതികള്‍ വാങ്ങി നോമ്പു തുറക്കാന്‍ സ്വദേശികളായ ഉന്നതരും,ഭരണാധികാരികള്‍ പോലും ഒത്തു ചേരാറുണ്ട് എന്നത് യു എ ഇ യുടെ സഹിഷ്ണുതയുടെ മകുടോദാഹരണമാണ്.ഇത് മറ്റു രാജ്യങ്ങളും മാതൃകയാക്കിവരികയാണ്.

സന്നദ്ധ സംഘടനകള്‍ വഴിയും, വാണിജ്യ-വ്യവസായ കേന്ദ്രങ്ങള്‍, റെസ്റ്റോറന്റുകള്‍ എന്നിവ കേന്ദ്രീകരിച്ചുംപതിനായിരക്കണക്കിന് ഭക്ഷണക്കിറ്റുകളാണ് ദിനേന വിതരണം ചെയ്യപ്പെടുന്നത്. ഈത്തപ്പഴം, കുടിവെള്ളം,കാരക്ക എന്നിവയും പഴ വര്‍ഗങ്ങളും, ജ്യൂസുകളും വേറെയും വിതരണം ചെയ്തു വരുന്നുണ്ട്.

ആശുപത്രികളിലും, തിരക്കേറിയ ട്രാഫിക് സിഗ്‌നലുകളിലും, പെട്രോള്‍ സ്റ്റേഷനുകളിലും, ബസ് സ്റ്റേഷനുകളിലും നോമ്പുതുറയുടെ സമയങ്ങളില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇത് രോഗികള്‍ക്കും, തിരക്കിട്ടു യാത്ര ചെയ്യുന്ന

നോമ്പുകാര്‍ക്കും വളരെ ആശ്വാസമാകുന്നു. ദരി്ര്രദും രോഗികളുമായവരുടെ വീടുകളില്‍ ഭക്ഷ് ധാന്യ പൊതികളടങ്ങിയകിറ്റുകള്‍ നേരിട്ട് എത്തിക്കുകയും ചെയ്യുന്നു.ഭിക്ഷാടനം കര്‍ശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും, സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് അത്തരത്തിലുള്ള സഹായവും,രോഗികള്‍ക്ക് മരുന്നുകളും നല്‍കുന്നു. യു എ ഇ ക്കു പുറമെ പട്ടിണിയില്‍ കഴിയുന്ന അവികസിത രാജ്യങ്ങളിലെഅര്‍ഹരായവരിലേക്കും ഇവ എത്തിക്കുന്നു. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ വസ്ത്രങ്ങള്‍ നല്‍കാനായി

വ്യവസായ സംരംഭങ്ങളുമായി ചേര്‍ന്ന് പുത്തന്‍ വസ്ത്രങ്ങള്‍ ശേഖരിച്ചു, കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും, മറ്റുള്ളവര്‍ക്കുമായി

വേര്‍തിരിച്ചു നല്‍കുന്ന 'ഗിഫ്റ്റ് ഇറ്റ് ഫോര്‍വേര്‍ഡ്' പദ്ധതിയും ശ്രദ്ധേയമാണ്. സ്വദേശികളുടെ വീടുകളിലും, വലിയ

റെസ്റ്റോറന്റുകളിലും,ഇഫ്താര്‍ സമയത്തിന് ശേഷം മിച്ചം വരുന്ന വിലപിടിപ്പുള്ള ആഹാരങ്ങള്‍, ലേബര്‍കാംമ്പുകളിലുംമറ്റുമെത്തിച്ചു അവര്‍ക്കു അത്താഴമൊരുക്കുന്ന 'ഫുതൂറകും സുഹൂറഹും' (നമ്മുടെ ഇഫ്താര്‍ അവര്‍ക്കു സുഹൂര്‍) പദ്ധതിഭക്ഷണ ദുര്‍വ്യയവും, നശിപ്പിക്കലും ഇല്ലാതാക്കുന്നു. ഇത് കുട്ടികളില്‍ ദാനശീലം വളര്‍ത്തുകയും ചെയ്യുന്നു.

ആയിരക്കണക്കിന് സേവന തല്പരരായ സന്നദ്ധ സംഘടന വളണ്ടിയര്‍മാരാണ് ഈ സദുദ്യമത്തിന് രാപകലില്ലാതെ റമദാന്‍ മുപ്പതു

ദിനവും നേതൃത്വം നല്‍കുന്നത്. ജാതിമത ഭേദമില്ലാതെ സ്വദേശികളും വിദേശികളുമായ കുട്ടികളും, വൃദ്ധരും സ്ത്രീകളുമടക്കം

സന്നദ്ധ സേവകരായി യു എ ഇ നിവാസികള്‍ ഈ ഉദ്യമത്തില്‍ മാത്സര്യത്തോടെ പങ്കാളികളാവുന്നു. കെ എം സി സി, എം എസ് എസ്,ഐ സി എഫ്, ഇന്‍കാസ്, ഓര്‍മ തുടങ്ങിയ പ്രവാസി സംഘടനകളും, അക്കാഫ്, ഫോസ തുടങ്ങിയ കേരളത്തിലെ കോളേജ് പൂര്‍വവിദ്യാര്‍ത്ഥി സംഘടനകളും ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി രംഗത്തുണ്ട്.

റമദാന്‍ പ്രമാണിച്ച് വിവിധ എമിറേറ്റുകളിലായി ആയിരക്കണക്കിന് തടവുകാരെയാണ് മോചിപ്പിക്കുന്നത്. ഇതുമൂലം ചെറിയകുറ്റങ്ങളുടെയും, സാമ്പത്തിക ഇടപാടുകളുടെയും പേരില്‍ ജയിലില്‍ കഴിഞ്ഞു വന്നിരുന്ന ഇത്തരക്കാരുടെ മോചനം അനേകായിരംകുടുംബങ്ങളുടെ കണ്ണീരൊപ്പാനാണുതകുന്നത്.

റമദാനിലെ നിര്‍ബന്ധിത സകാത്തും, പെരുന്നാള്‍ രാവിലെ ഫിത്തര്‍ സകാത്തും റെഡ് ക്രസന്റും മറ്റു അംഗീകൃത സംഘടനകള്‍വഴിയും ശേഖരിച്ചു നിയമനുസ്ത്രിതമായി അര്‍ഹരായവരുടെ കൈകളിലേക്കെത്തിക്കുന്നു. പെരുന്നാളിന് ദരിദ്ര കുടുംബങ്ങളിലെഅംഗങ്ങള്‍ക്ക് വസ്ത്രങ്ങളും വിതരണം ചെയ്തു വരുന്നു. ഭിന്നശേഷിക്കാര്‍ക്കായി ദുബായ് ക്ലബ് ഫോര്‍ ഡിറ്റര്‍മിനേഷനിലുംപ്രത്ത്യേക റമദാന്‍ പരിപാടികളും ഒരുക്കിവരുന്നു.

റമദാന്‍ മാസക്കാലത്തു നടത്തുന്ന കാരുണ്യപ്രവര്‍ത്തനങ്ങളില്‍ യു എ ഇ യുടെ പദ്ധതികള്‍ മറ്റു ലോകരാഷ്ട്രങ്ങള്‍ക്ക് തന്നെ മാതൃകയായിത്തീരുകയാണ്.

Similar News