വിവിധ പരിപാടികളോടെ കിഡ്‌സ് ഫെസ്റ്റ് -2026 ആഘോഷിച്ചു
ഷാര്‍ജ: കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി യു. എ . ഇ ല്‍ യുണൈറ്റഡ് സി. പി. ടി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സാംസ്‌കാരിക വിരുന്ന് 'കിഡ്‌സ് ഫിയസ്റ്റ -2026' ഷാര്‍ജ മുബാറക്ക് സെന്ററില്‍ വെച്ച് അരങ്ങേറി. വിവിധ കലാ - വിനോദ പരിപാടികള്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ശ്രീപ്രകാശ് ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ യുണൈറ്റഡ് സി പി റ്റി ഫൗണ്ടേഷന്‍ യു എ ഇ ചെയര്‍മാന്‍ ഗഫൂര്‍ പാലക്കാട് അധ്യക്ഷത വഹിച്ചു. ഐ എ എസ് വൈസ് പ്രസിഡണ്ട് പ്രദീപ് നെന്മാറ, യുണൈറ്റഡ് സി പി റ്റി ഫൗണ്ടേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ മഹമൂദ് പാറക്കാട്ട്, ഷിജി അന്നാ ജോസ്, സൂഫി അനസ് ഡോ. നിഷാദ് ഇബ്രാഹിം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കണ്‍വീനര്‍ സുജിത് ചന്ദ്രന്‍ സ്വാഗതവും , ട്രഷറര്‍ മനോജ് നന്ദിയും പറഞ്ഞു.പരിപാടികള്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്തു. ആന്‍ ആന്‍ഡ്രിയ സജീവും ലീബാ മറിയമും സ്റ്റേജ് കൈകാര്യം ചെയ്തു. അല്‍ നിഷാജ് ശാഹുല്‍, പരിപാടി നിയന്ത്രിച്ചു.
മോട്ടിമേറ്റ്‌സ് ഇന്റര്‍നാഷണല്‍ അവതരിപ്പിച്ച മാജിക്ക് , മെന്റലിസം, മോട്ടിവേഷന്‍ ക്ലാസ് ചടങ്ങിന് മാറ്റുരച്ചു. .മഹ്ബൂബ് കുഞ്ഞാണി മുഹമ്മദ് അഷ്ഹര്‍, അബ്ദുല്‍ സമദ് മാട്ടൂല്‍, നസീര്‍അബ്ദുല്‍കലാം , അനസ് കൊല്ലം, ഹസീന ബീവി, ശബാന സകരിയ , സുരേന്ദ്രന്‍, ശരണ്യ സുജിത് എന്നിവര്‍ കുട്ടികള്‍ക്ക് ഉള്ള സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്തു. ഡോക്ടറേറ്റ് ബിരുദം
കരസ്ഥമാക്കിയ നിഷാദ് ഇബ്രാഹിമിനെ സംഘടനാ ഗ്ലോബല്‍ ചെയര്‍മാന്‍ മുഹമ്മദ് പാറക്കാട് പൊന്നാടഅണിയിച്ചു ആദരിച്ചു.യു. എ . ഇ യിലെ പ്രവാസികളായ കുട്ടികള്‍ക്കായ് വിവിധ പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.