കോസ്മോപൊലിട്ടന്‍ ക്ലബ്ബിന്റെ പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു ഒരു പുതിയ മ്യൂസിക് ട്രൂപ്പിന് തുടക്കമാകുന്നു

Update: 2024-12-31 15:00 GMT

യു കെയിലെ ബ്രിസ്റ്റള്‍ വിച്ച്ചര്‍ച്ച് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യൂറോപ്പിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ കോസ്മോപൊലിട്ടന്‍ ക്ലബ്ബിന്റെ പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ 'എലെഗന്റ് മ്യൂസിക് ബീറ്റ്‌സ് ' എന്ന പുതിയ മ്യൂസിക് ട്രൂപ്പിന്റെ ഉദ്ഘാടനം കോസ്‌മോപൊളിടറ്റന്‍ ക്ലബ്ബിന്റെ പ്രസിഡന്റ് ശ്രീ ജോസ് മാത്യു നിര്‍വഹിക്കും. യു കെ മലയാളികളായ നിപുണ്‍ പോള്‍, ടിജോ, ജാസ്മിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് ഈ സംഗീത കൂട്ടായ്മ.

ഡിസംബര്‍ 31 ന് വൈകുന്നേരം ആറ് മണിമുതല്‍ രാത്രി പന്ത്രണ്ടു വരെ നീണ്ടു നില്‍ക്കുന്ന ആഘോഷ ചടങ്ങില്‍എലെഗന്റ് മ്യൂസിക് ബീറ്റ്‌സിന്റെ ആദ്യ ഗാനമേള നടക്കും.ക്ലബ്ബ് അംഗങ്ങള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും മാത്രമേ പ്രവേശനം ഉണ്ടാകുകയുള്ളൂ.

Similar News