വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്റെ 19-ാം കലാസാംസ്‌കാരികവേദി ബെന്നി ബെഹനാന്‍ എംപി ഉദ്ഘാടനം ചെയ്തു
യൂറോപ്പ്: ആഗോളതലത്തിലുള്ള പ്രവാസി മലയാളികള്‍ക്കായി ആരംഭിച്ചിരിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്‌കാരിക വേദിയുടെ പത്തൊന്‍പതാം സമ്മേളനം മാര്‍ച്ച് 29-ാം തീയതി വൈകീട്ട് (15:00 യുകെ, 20:30 ഇന്ത്യന്‍ സമയം) വെര്‍ച്ചില്‍ പ്‌ളാറ്റ്‌ഫോമിലൂടെ ബെന്നി ബെഹനാന്‍ എം.പി ഉദ്ഘാടനം ചെയ്തു.
കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വിപത്തായ രാസലഹരിയുടെ പിടിയില്‍ നിന്നു എങ്ങനെ നമ്മുടെ യുവതലമുറയെ രക്ഷിക്കാം എന്ന വിഷയത്തെക്കു റിച്ചുള്ള സെമിനാറും നടന്നു.
കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ഭാരത സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റീസ് ആന്റ് എംപവര്‍മെന്റ് മാസ്റ്റര്‍ ട്രെയി നറും, ജനസേവ ശിശുഭവന്‍ പ്രസിഡന്റുമായ അഡ്വ. ചാര്‍ളിപോള്‍, മനഃശാസ്ത്ര വിദഗ്ദ്ധനും, സാഹിത്യകാരനും, കഴിഞ്ഞ മുപ്പതു വര്‍ഷമായി ദുബായിയില്‍ സൈക്കോള ജിസ്റ്റായി പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ മെമ്പറുമായ ഡോ. ജോര്‍ജ് കാളിയാടന്‍ എന്നിവരാണ് സെമിനാര്‍ നയിച്ചത്.
മ്യൂസിക് അധ്യാപകനും, പ്രസിദ്ധ യൂറോപ്യന്‍ ഗായകനുമായ ജോസ് കവലച്ചിറയുടെ ഈശ്വരപ്രാര്‍ത്ഥനയോടെയാണ് പത്തൊന്‍പതാം കലാസാംസ്‌കാരികവേദി ആരംഭിച്ചത്.വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് ജോളി എം.പട യാട്ടില്‍ എല്ലാവരേയും സ്വാഗതം ചെയ്തു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്‌ളോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ള, ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി, ജനറല്‍ സെക്രട്ടറി ക്രിസ്റ്റഫര്‍ വര്‍ഗീസ്, യൂറോപ്പ് റീജിയന്‍ ചെയര്‍മാന ജോളി തടത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
നമ്മുടെ ചെറുപ്പക്കാരെ ലഹരിക്കു അടിമപ്പെടുത്തുന്ന ഈ വിഷയം വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ഇന്നത്തെ ചര്‍ച്ചാവേദിയില്‍ തിരഞ്ഞെടുത്തത് ശ്ലാഹനീയമാണെന്നും, നാടിന്റെ സമൂലമായ വളര്‍ച്ചയ്ക്കായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുന്നവരാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നും തന്റെ ഉല്‍ഘാടന പ്രസംഗത്തില്‍ ബെന്നി ബെഹനാന്‍ പറഞ്ഞു.
സാമൂഹ്യസേവനം എന്നുപറഞ്ഞാല്‍ സമൂഹം നേരിടുന്ന ഏറ്റവും വലിയ തിന്മക്കെതിരായി പോരാടുകയെന്നതാണ്. വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ഏറ്റെടുത്തിരിക്കുന്ന രാസലഹരിക്കെതിരായ പോരാട്ടം അതാണ് സൂചിപ്പിക്കുന്നതെന്നും അഡി. ചാര്‍ളി പോള്‍ പറഞ്ഞു. ഇന്നത്തെ കേരള സമൂഹം നേരിടുന്ന ഏറ്റവും വലിയ തിന്മയാണിതെന്നും ചാര്‍ളി പോള്‍ പറഞ്ഞു.
കഴിഞ്ഞ മുപ്പതു വര്‍ഷമായി ദുബായിയില്‍ മയക്കുമരുന്നിനടിമയായ കൗമാരക്കാര്‍ക്കിടയിലും, യുവതീ-യുവാക്കള്‍ക്കിടയിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഡോ. ജോര്‍ജ് കാളിയാടന്‍ യുവതലമുറയുടെ മാനസിക പിരിമുറുക്കത്തെക്കുറിച്ചാണ് കൂടുതല്‍ സംസാരിച്ചത്. ഇന്നത്തെ യുവതലമുറയുടെ വികാരവിചാരങ്ങള്‍ അദ്ദേഹം പങ്കുവച്ചു.
തുടര്‍ന്നു നടന്ന പാനല്‍ചര്‍ച്ചയില്‍ ഗ്‌ളോബല്‍ വൈസ് ചെയര്‍മാന്‍ ഗ്രിഗറി മേടയില്‍, വിശ്വസാഹിത്യകാരനായ കാരൂര്‍ സോമന്‍, അമേരിക്കന്‍ റീജിയന്‍ പ്രസിഡന്റ് ജോണ്‍സന്‍ തലശല്ലൂര്‍, ഗ്ലോബല്‍ വിമന്‍സ് ഫോറം പ്രസിഡന്റ് പ്രൊഫ. ഡോ.ലളിത മാത്യു, ഗ്ലോബല്‍ ഹെല്‍ത്ത്, മെഡിക്കല്‍ ആന്റ് ടൂറിസം ഫോറം പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പന്‍ മൊയ്ലന്‍, പ്രൊഫസര്‍ അന്നക്കുട്ടി, ഫിന്‍ഡൈസ്, ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സന്‍ മേഴ്സി തടത്തില്‍, യൂറോപ്പ് റീജിയന്‍ ജനറല്‍ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, വൈസ് പ്രസിഡന്റ് രാജു കുന്നക്കാട്ട്, ജര്‍മന്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ബാബു ചെമ്പകത്തിനാല്‍, സെക്രട്ടറി ചിനു പടയാട്ടില്‍, വിമന്‍സ് ഫോറം പ്രസിഡന്റ് ബ്ലെസി ടോം, ആന്‍സി വര്‍ഗീസ്, സണ്ണി വെളിയത്ത്, ഡോ. സി.ഡി.വര്‍ഗീസ് എന്നിവര്‍ സജീവമായി പങ്കെടുത്തു.
ആലുവ തോട്ടക്കാട്ടുകര സെന്റ് ആന്‍സ് ദേവാലയത്തിന്റെ ശതോത്തര സുവര്‍ണ ജൂബിലിയുടെ ഭാഗമായി കഴിഞ്ഞ വനിതാ ദിനത്തില്‍ ലത ജെറോമിന്റേയും ഇടവകയിലെ മാതൃവേദിയുടേയും നേത്യത്വത്തില്‍ നൂറ്റിഅന്‍പത് വനിതകള്‍ ചേര്‍ന്നു അവതരിപ്പിച്ച തിരുവാതിര നൃത്തം കലാസാംസ്‌കാരികവേദിയില്‍ വീണ്ടും അവതരിപ്പിച്ചു.
കലാസാംസ്‌കാരികവേദിയെ വര്‍ണോജ്വലമാക്കി നൂറ്റി അന്‍പതുപേരെ എങ്ങനെയാണ് തിരുവാതിര നൃത്തത്തിന് ഒരുക്കിയെടുക്കുവാന്‍ കഴിഞ്ഞതെന്നു ലത ജെറോം വിശദീകരിച്ചു.
രാസലഹരിയുടെ വിപത്തിനെക്കുറിച്ച് യുവതലമുറയെ ബോധ വല്‍ക്കരിക്കുന്ന ഈ കലാസാംസ്‌കാരികവേദിയില്‍ നൃത്തം അവതരിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷവും നന്ദിയുമുണ്ടെന്നും ലത ജെറോം പറഞ്ഞു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയണിലെ ഡെല്ലാസ് ഡാന്‍സ് സ്‌കൂളില്‍ പഠിക്കുന്ന നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സില്‍ നിന്നുള്ള കുട്ടികളുടെ ഡാന്‍സും, യൂറോപ്യന്‍ ഗായകരായ ജോസ് കവലച്ചിറ, ജെയിംസ് പാത്തിക്കല്‍, സോബിച്ചന്‍ ചേന്നങ്കര എന്നിവര്‍ ആലപിച്ച ഗാനങ്ങളും മനോഹരവും ശ്രുതിമധുരവും നയനാനന്ദകരവുമായിരുന്നു.കലാസാംസ്‌കാരിക രഗംത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഗ്ലോബല്‍ വൈസ് ചെയര്‍മാന ഗ്രിഗറി മേടയിലും ഇംഗ്ലണ്ടിലെ വിദ്യാര്‍ത്ഥിനിയും നര്‍ത്തകിയും, നല്ലൊരു പ്രാസംഗികയുമായ അന്ന ടോമും ചേര്‍ന്നാണ് ഈ കലാസാംസ്‌കാരികവേദി ആസ്വാദ്യകരമാക്കി പകര്‍ന്നു തന്നത്.
യൂറോപ്പ് റീജിയന്‍ ട്രഷറര്‍ ഷൈബു ജോസഫ് കട്ടിക്കാട്ട് കൃതജ്ഞത പറഞ്ഞു. ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കിയത് കമ്പ്യൂട്ടര്‍ വിദഗ്ധനായ ദിനീഷ് ഡേവീസാണ്.
-ജോളി എം. പടയാട്ടില്‍<