നൈറ്റ്‌സ് മാഞ്ചസ്റ്റര്‍ ക്ലബിന്റ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി

Update: 2025-11-15 13:42 GMT

മാഞ്ചസ്റ്റര്‍ : നൈറ്റ്‌സ് മാഞ്ചസ്റ്റര്‍ ക്ലബിന്റ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പുംമാഞ്ചസ്റ്റര്‍ നൈറ്റ്‌സ് ക്രിക്കറ്റ് ക്ലബില്‍ 2026വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ക്ലബ് പ്രോഗ്രാം കോഡിനേറ്റര്‍ ശ്രീരാഗിന്റ നേത്യത്വത്തത്തില്‍ക്ലബ് മാനേജര്‍ ജീന്‍സ് അധ്യക്ഷത വഹിച്ച വാര്‍ഷിക പൊതുയോഗത്തില്‍ ക്ലബ് ക്യാപ്റ്റന്‍ സുജീഷ് സ്വാഗതവും ട്രെഷറര്‍ പ്രിന്‍സ് വാര്‍ഷിക കണക്കും ക്ലബ് കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ സിറില്‍ വിവിധ കര്‍മ്മ പദ്ധതികളുടെ കരട് രൂപ രേഖകള്‍ അവതരിപ്പിച്ചു അടുത്ത വര്‍ഷം കൂടുതല്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുവാനും പൊതുയോഗം തീരുമാനമെടുത്തു

പുതിയ ചെയര്‍മാന്‍ ജീന്‍സ് മാത്യു സെക്രട്ടറി രാഹുല്‍ ക്ലബ് ക്യാപ്റ്റന്‍ സുജേഷ് ട്രഷറര്‍ പ്രിന്‍സ് തോമസ് കമ്മിറ്റി അംഗങ്ങളിയി ശ്രീരാഗ് രാഹുല്‍ തോമസ് സിറില്‍ വിഷ്ണു എന്നിവരെ തെരഞ്ഞെടുത്തു. 2025 സീസണ്‍ ക്ലബ് മികച്ച താരമായി രാഹുല്‍., മികച്ച പ്രകടനം നടത്തിയ അശ്വിന്‍ , ശരത്ത് , അജ്മല്‍ , വിജയ് , ടോം എന്നിവരെ ക്ലബ് ആദരിച്ചു

Similar News