നോര്‍ത്താംപ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ തിരുന്നാള്‍ ഇന്നും നാളെയും

By :  Jalaja
Update: 2024-09-07 14:23 GMT

നോര്‍ത്താംപ്റ്ണ്‍ വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ പ്രധാന പെരുന്നാള്‍ തീയതികളില്‍ നടത്തപ്പെടുന്നു .സെപ്റ്റംബര്‍ 7 ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് പെരുന്നാള്‍ കൊടി്‌യറ്റ്, സന്ധ്യാ പ്രാര്‍ത്ഥന, വചന സന്ദേശം ചെണ്ടമേളം , കരിമരുന്നു പ്രയോഗം, സ്‌നേഹ വിരുന്ന് എന്നിവ ക്രമീകരിച്ചിരിക്കുന്നു.

സെപ്റ്റംബര്‍ 8 ഞായര്‍ രാവിലെ 9:30 മണിമുതല്‍ പ്രഭാത നമസ്‌കാരവും,10:30 മുതല്‍ ഫാ. സജന്‍ മാത്യു , ഫാ. അലക്‌സ് പോള്‍ , ഫാ. ജെബിന്‍ ഐപ്പ് എന്നിവരുടെ കാര്‍മികത്വത്തില്‍ വി. മൂന്നിമേല്‍ കുര്‍ബാന നടത്തപ്പെടുന്നു. വി. കുര്‍ബാനാന്തരം ,അവാര്‍ഡ് ദാനം ,സമ്മാന ദാനം നേര്‍ച്ച, ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, ആശിര്‍വാദം, സ്‌നേഹ വിരുന്ന്, കൊടിയിറക്കം എന്നിവയോടുകൂടി പെരുന്നാള്‍ പര്യവസാനിക്കുന്നതാണ്.

ഇടവകയുടെ പ്രധാന പെരുന്നാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. ജെബിന്‍ ഐപ്പ്, സെക്രട്ടറി അനില്‍ മാത്യു , ട്രഷറര്‍ സൈബു തോമസ് , കണ്‍വീനവര്‍ വര്‍ഗീസ് ഇട്ടി തുടങ്ങിയവര്‍ അറിയിച്ചു.

Tags:    

Similar News