- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം ലണ്ടനില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവ് സമാപിച്ചു
ലണ്ടന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവിന് ലണ്ടനില്‍ പ്രൗഢ ഗംഭീരമായ സമാപനം. ഡോക്ക്ലാന്‍സിലുള്ള ഹില്‍റ്റണ്‍ ഡബിള്‍ ട്രീയില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ ബിസിനസ്, , സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. കോണ്‍ക്ലേവിന്റെ ഭാഗമായി ഇന്‍വസ്റ്റേഴ്സ് മീറ്റ്, മികച്ച സംരംഭകര്‍ക്കുള്ള പുരസ്കാരവിതരണം, വിവിധ ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിച്ചു. സ്പൈസ് ഗ്രൂപ്പ് ചെയര്മാന് ഡോ. വിജു ജേക്കബ് ആമുഖ പ്രഭാഷണം നടത്തി.വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് ഫോറം ചെയര്മാന് ജെയിംസ് കൂടല്‍, ഗ്ലോബല്‍ […]
ലണ്ടന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവിന് ലണ്ടനില്‍ പ്രൗഢ ഗംഭീരമായ സമാപനം. ഡോക്ക്ലാന്‍സിലുള്ള ഹില്‍റ്റണ്‍ ഡബിള്‍ ട്രീയില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ ബിസിനസ്, , സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. കോണ്‍ക്ലേവിന്റെ ഭാഗമായി ഇന്‍വസ്റ്റേഴ്സ് മീറ്റ്, മികച്ച സംരംഭകര്‍ക്കുള്ള പുരസ്കാരവിതരണം, വിവിധ ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിച്ചു.
സ്പൈസ് ഗ്രൂപ്പ് ചെയര്മാന് ഡോ. വിജു ജേക്കബ് ആമുഖ പ്രഭാഷണം നടത്തി.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് ഫോറം ചെയര്മാന് ജെയിംസ് കൂടല്‍, ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കിയ ബിസിനസ് കോണ്‍ക്ലേവ്
കെ.സുധാകരന് എംപി. ഉത്ഘാടനം ചെയ്തു. ചാണ്ടി ഉമ്മന്‍എം.എല്‍.എ . ഡോ. ബാബു സ്റ്റീഫന്‍, മുന്‍ എം.എല്‍.എ വി. പി. സജീന്ദ്രന്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം. എം. നസീര്‍, റിങ്കു ചെറിയാന്, മുന്‍ മേയര്‍ ഫിലിയോ ഏബ്രഹാം, മഞ്ജു ഷാഹുല്‍ ഹമീദ്, ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്‍പേഴ്സണ്‍ ജൂലി അക്ബൗ, മുന്‍ മേയര്‍ സ്റ്റുവേട്ട് കോളിംഗ്സ്, ലോയേഴ്സ് ഫോറം ചെയര്‍ അഡ്വ ചന്ദ്രശേഖരന് എന്നിവര്‍ പ്രസംഗിച്ചു.
ബിസിനസ്സിന്റെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. വിദ്യാഭ്യാസ ഐക്കണ്‍- ഡോ. ആനന്ദ് ജെ.വര്‍ഗീസ്, ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബിസിനസ്സ് വുമണ്‍ ഓഫ് ദി ഇയര്‍ ഷൈനു മാത്യുസ്, ബിസിനസ് ലീഡര്‍ 2024 സുകേഷ്10 എക്സ് പ്രോപ്പര്‍ട്ടീസ്, ഷാന്‍ ഹന്‍സ്റോഡ്, റോണി ജേക്കബ്, അനീഷ് കുമാര്‍ ശ്രീധരന്, ജോഷി മാത്യു, ജോര്‍ജ്ജ് ഫ്രാന്‍സിസ്, ജെജെബി സിപിഎ ഗ്രൂപ്, ശ്രീകുമാര്‍ കെഎസ്, രാജു കുര്യന്, കെ സുരേന്ദ്രന്, പി.എന്‍. മോഹനന് എന്നിവര്‍ക്ക് ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ നല്കി.
മറ്റു പുരസ്കാരങ്ങള്‍: ഗാര്ഡിയന് ഹെല്‍ത്ത് കെയര്‍, പ്രൊഫഷണല്‍ മികവ്- ജോര്‍ജ് മാത്യു, സിഎ, ഫിനാന്‍ഷ്യല്‍ ജേണലിസ്റ്റ് 2024 - ക്രിസ്റ്റീന ചെറിയാന്, ന്യൂസ്24, കമ്മ്യൂണിറ്റി സര്‍വീസ് എക്സലന്‍സ് അവാര്‍ഡ് - ചാവറ മാട്രിമോണി, ജ്വല്ലറി ഐക്കണ്‍ അവാര്‍ഡ്- അബിന്‍ ജോസ്, സൈന്‍കാരാറ്റ്സ്, നിര്‍മ്മാണ ഐക്കണ്‍ 2024 - സിബു ചെറിയാന്, മേരി മാതാ ഗ്രൂപ്പ്, ഗ്ലോബല്‍ വെല്‍നസ് അവാര്‍ഡ് - ഡോ. രഘുനാഥന് നായര്‍, ഗ്ലോബല്‍ സ്പോര്‍ട്ടീവ് ഫോറം, ഹെല്‍ത്ത് കെയര്‍ ഐക്കണ്‍ 2024 - ഡോ.ഷിബു സാമുവല്‍, ബിസിനസ് ഐക്കണ്‍ 2024 - ഡോ. വിജു ജേക്കബ്, സിന്തൈറ്റ് ഗ്രൂപ്പ്, സാമുഹ്യ സേവനം - ആര് വിജയന്, ക്രിയേറ്റീവ് സില്‍ക്സ്.
ചടങ്ങില്‍ എ.എം.രാജന്, പോള്‍ പാറപ്പിള്ളി, ടോമിന് ജെ തച്ചങ്കരി, ബ്ലെസന്‍ മണ്ണില്‍, ഷാഹുല്‍ ഹമീദ്, കോശി സാമുവല്‍, സക്കീര്‍ ഹുസൈന് എന്നിവര്‍ക്ക് പ്രത്യേക ആദരം നല്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിസിനസ്സ് പ്രമുഖര്‍ ചടങ്ങില്‍ സാന്നിധ്യമറിയിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് ഫോറം ചെയര്മാന് ജെയിംസ് കൂടല്‍, ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കല്‍, രക്ഷാധികാരിയും യൂറോപ്പ് റീജിയന് ചെയര്‍മാനുമായ നജീബ് അര്‍ക്കേഡിയ,, ഗ്ലോബല്‍ ട്രഷറര്‍ ഷാജി മാത്യു, ഗ്ലോബല്‍ വിപി ജോഷി പന്നരക്കുന്നേല്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍ തങ്കം അരവിന്ദ്, റിസപ്ഷന് കമ്മിറ്റി ചെയര്‍ ആന്‍സി ജോയ്, പബ്ലിക് റിലേഷന്‍ ചെയര്‍ സണ്ണി വെളിയത്ത്,, ഫുഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ചെയര്‍ ജോയ് ശിവാജി എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് കോണ്‍ക്ലേവിന്റെ വിജയത്തിനു പിന്നില്‍