ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഇവി വിപ്ലവം ചീറ്റിപ്പോയോ? ലോകമെമ്പാടും ഇലക്ട്രിക്ക് വാഹങ്ങളുടെ വിപണി ഇടിയുന്നു; ആവശ്യക്കാര്‍ കുറഞ്ഞതോടെ വോക്‌സ് വാഗന്‍ ഫാക്ടറികള്‍ പൂട്ടി; മാസ്‌കിന്റെ ടെസ്ലക്കും പ്രതിസന്ധി

ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഇവി വിപ്ലവം ചീറ്റിപ്പോയോ?

Update: 2024-10-30 07:28 GMT

ന്യൂയോര്‍ക്ക്: ലോകമെമ്പാടും ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ ഇല്ക്ട്രിക്ക് വാഹന വിപ്ലവം പൊളിഞ്ഞടുങ്ങിയോ എന്ന സംശയം ബലപ്പെടുന്നു. എല്ലാ രാജ്യങ്ങളിലും ഇലക്ട്രിക്ക് വാഹനങ്ങളുടെ വിപണി ഇടിയുന്നു എന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോളതാപനം ഉള്‍പ്പെടെ ഇന്ന് നമ്മള്‍ നേരിടുന്ന നിരവധി പ്രതിസന്ധികളില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ ഏറെ സഹായകമാകും പരിസ്ഥിതി സൗഹൃദ ഇലകട്രിക്ക് വാഹനങ്ങള്‍ എന്നാണ് കരുതപ്പെട്ടിരിക്കുന്നത്.

ലോകത്തെ പ്രധാനപ്പെട്ട മൂന്ന് വാഹന നിര്‍മ്മാണ കമ്പനികളുടെ ഇലക്ട്രിക് വാഹനങ്ങള്‍ പലതും വില്‍ക്കാന്‍ കഴിയാതെ കെട്ടിക്കിടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തിന്റെ ആദ്യം തന്നെ ലോകപ്രശ്സത വാഹന നിര്‍മ്മാതാക്കളായ ടെസ്ലയുടെ ഇലക്ട്രോണിക്

വാഹനങ്ങളുടെ വില്‍പ്പന നാലേ മുക്കാല്‍ ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷത്തി എണ്‍പത്തിആറായിരമായി കുറഞ്ഞു. ആഗോളതലത്തില്‍ തന്നെ ഏറ്റവും വലിയ ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ബി.വൈ.ഡിയുടെ വില്‍പ്പനയും ഈ വര്‍ഷം കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ആദ്യം കമ്പനി അഞ്ചേകാല്‍ ലക്ഷത്തിലധികം വാഹനങ്ങള്‍ വില്‍പ്പന നടത്തിയപ്പോള്‍ ഈ വര്‍ഷമാദ്യം അത് മൂന്ന് ലക്ഷമായി കുറഞ്ഞു. പ്രമുഖ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാണ കമ്പനിയായ ഫോക്സ്വാഗണും ഇതേ അവസ്ഥ തന്നെയാണ് നേരിടുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ രണ്ടര ലക്ഷത്തോളം വാഹനങ്ങള്‍ വിപണിയില്‍ വില്‍പ്പന നടത്തിയ കമ്പനിക്ക് ഈ വര്‍ഷമാദ്യം ഒരു ലക്ഷത്തി എണ്‍പതിനായിരത്തോളം വാഹനങ്ങള്‍ മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞത്.

തുടര്‍ന്ന് ഫോക്സ് വാഗണ്‍ അവരുടെ മൂന്ന് ഇലക്ട്രിക്ക് വാഹന ഫാക്ടറികള്‍ അടച്ചുപൂട്ടിയിരുന്നു. ഒപ്പം മറ്റ് ഫാക്ടറികളിലെ ജീവനക്കാരുടെ എണ്ണവും വെട്ടിച്ചുരുക്കിയിരുന്നു. ഇലക്ട്രിക്ക് കാറുകള്‍ മൊബൈല്‍ ഫോണുകള്‍ പോലെ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നു എന്നത് ഇവയുടെ പ്രധാന പരാധീനതയായി മാറുകയാണ്. ഇത് വലിയ പണച്ചെലവുള്ള കാര്യമാണ് എന്നാണ് വാഹനങ്ങള്‍ വാങ്ങിയ പലരും കുറ്റപ്പെടുത്തുന്നത്. യൂറോപ്പിലും അമേരിക്കയിലുമാണ് ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പന വന്‍ തോതില്‍ കുറയുന്നത്.

എന്നാല്‍ ചൈനയിലേയും ഇന്ത്യയിലേയും ഇലക്ട്രിക്്ക വാഹന വിപണി ഇപ്പോഴും സജീവമാണെന്നാണ് റിപ്പോര്‍ട്ട്. ഈ രണ്ട് രാജ്യങ്ങളിലും ചൈനീസ് വാഹനങ്ങള്‍ വളരെ കുറഞ്ഞ വിലയ്ക്കാണ് വില്‍ക്കുന്നത്. കൂടാതെ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പെട്രോള്‍,ഡീസല്‍

വാഹനങ്ങളെ അപേക്ഷിച്ച് റീസെയില്‍ വാല്യൂ വളരെ കുറവാണ് എന്നതാണ്. രണ്ടാമത് വില്‍പ്പന നടത്തുമ്പോള്‍ തീരെ തുച്ഛമായ വിലയാണ് ഇത്തരം വാഹനങ്ങള്‍ക്ക് ലഭിക്കുന്നത്.

അത് പോലെ പലരേയും ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത് പല സ്ഥലങ്ങളിലും ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന വാര്‍ത്തകളാണ്. യുകെയില്‍ 2030 ഓടെ ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത് പൂര്‍ണമായും നിര്‍ത്തലാക്കാനാണ് ലക്ഷ്യമിടുന്നത്.

Tags:    

Similar News