1200 കുതിരകളുടെ ശക്തി, വി6 ബ്രൈിഡ് എഞ്ചിനുമായി പുതിയ ഫെരാരി എഫ്80 സൂപ്പര്‍കാര്‍; ഫെരാരിയുടെ എക്കാലത്തെയും ശക്തമായ റോഡ് കാര്‍, വില കേട്ടാല്‍ ഞെട്ടും
ഫെരാരിയുടെ ഏറ്റവും പുതിയ ലിമിറ്റഡ് എഡിഷന്‍ സൂപ്പര്‍കാറാത ഫെരാരി എഫ്80 അവതരിപ്പിപ്പു.
എന്‍ഡ്യൂറന്‍സ് മോട്ടോര്‍ റേസിംഗില്‍ നിന്നും ഫോര്‍മുല 1-ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള സാങ്കേതികവിദ്യയുടെ മറ്റ് ഫെരാരി കാറില്‍ നിന്നും പുതിയ കാര്‍ വ്യത്യസ്ഥമായി നില്‍ക്കുന്നത്. 3.36 മില്ല്യണ്‍ യൂറോയാണ് കാറിന്റെ വില. മറ്റ് കാറുകളെ അപേക്ഷിച്ച് ഉയര്‍ന്ന വിലയിലാണെങ്കിലും എഫ്80 ഇതിനോടകം വിറ്റ് തീര്‍ന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ബട്ടര്‍ഫ്‌ലൈ വാതിലുകള്‍ക്ക് പേരുകേട്ട ഹൈബ്രിഡ് എഫ്80, ഉയര്‍ന്ന നിലവാരമുള്ള ഉപഭോക്താക്കളെ ഇടപഴകാനുള്ള ഫെരാരിയുടെ തന്ത്രത്തിന്റെ ഭാഗമാണ്. 'വരും വര്‍ഷങ്ങളില്‍ ചരിത്രം സൃഷ്ടിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു കാറാണിതെന്ന് ഫെരാരി ചീഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കൊമേഴ്സ്യല്‍ ഓഫീസര്‍ എന്റിക്കോ ഗല്ലിയേര പറഞ്ഞു.
1184യവു കരുത്തേകുന്ന ഹൈബ്രിഡ് സിസ്റ്റവുമായി 3.0-ലിറ്റര്‍ വി6 ആണ് എഫ്80ക്ക് കരുത്ത് പകരുന്നത്. ഫെരാരി എഫ്80യില്‍ ഫ്രണ്ട് ആക്സിലില്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍, ഒരു ഇന്‍വെര്‍ട്ടര്‍, ഇന്റഗ്രേറ്റഡ് കൂളിംഗ് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു. ഇതില്‍ മുന്‍പിലത്തെ ആക്‌സിലിനായി ടോര്‍ക്ക് വെക്ടറിംഗാണ് ഉപയോഗിക്കുന്നത്. മൂന്നാമതായി ഒരു മോട്ടോര്‍ റിയല്‍ ആക്‌സിലിലാണ് ഘടിപ്പിച്ചിരിക്കുന്നത്. 0-62 മൈല്‍സ് പെര്‍ മണിക്കൂറില്‍ വെറും 2.15 സെക്കന്‍ഡില്‍ 217 മൈല്‍സിന്റെ ഉയര്‍ന്ന വേഗതയും എഫ്80യുടെ പ്രത്യേകതയാണ്. കൂടാതെ ഓരോ കാറിലും 1200 കുതിരശക്തിയുള്ള ആറ് സിലിണ്ടര്‍ മൂന്ന് ലിറ്ററിന്റെ ഹൈബ്രിഡ് എഞ്ചിന്‍, അഡ്വാന്‍സ്ഡ് സസ്‌പെന്‍ഷന്‍, 3ഉ പ്രിന്റഡ് മെറ്റല്‍ ഭാഗങ്ങള്‍ എന്നിവയും ഫെരാരി എഫ്80യില്‍ ഉള്‍പ്പെടുന്നു.
ഫോര്‍മുല-1 മോട്ടോര്‍സ്‌പോര്‍ട്ടുകളില്‍ നിന്നും വികസിപ്പിച്ചെടുത്ത എഫ്80യുടെ കാര്‍ബര്‍ ഫൈബര്‍ ബോഡിഷെല്‍ പൂര്‍ണ്ണമായും പുതിയതാണ്. ലാ-ഫെരാരി പോലെ 90 ഡിഗ്രി ആംഗിളില്‍ തുറക്കുന്ന ബട്ടര്‍ഫൈ്‌ള വാതിലുകളാണ് ഫെരാരി എഫ്80യിക്കും നല്‍കിയിരിക്കുന്നത്. പിന്‍ എഞ്ചിന്‍ കവറില്‍ വി6 എഞ്ചിനില്‍ നിന്ന് ചൂട് വായു പുറത്തേക്ക് കടക്കാന്‍ ആറ് സേ്‌ളാട്ടുകള്‍ നല്‍കിയിട്ടുണ്ട്. 250 കിലോമീറ്റര്‍ വേഗതയില്‍ 1000 കിലോഗ്രാം ഡൗണ്‍ഫോഴ്സ് ഉത്പാദിപ്പിക്കുന്നു എന്നതും ഫെരാരിയുടെ പ്രത്യേകതയില്‍ ഒന്നാണ്. ഇറങ്ങിയതില്‍ വച്ച് ഏറ്റവും എയറോഡൈനാമിക് ഫെരാരി റോഡ് കാറാണിതെന്ന് ഇറ്റാലിയന്‍ മാര്‍ക്വീ പറഞ്ഞു.
എഫ്80 ഒരു സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് കാറാണ്. ഒരു പ്ലഗ് ഇല്ല, കൂടാതെ സീറോ എമിഷന്‍ ഇലട്രിക് ഒണ്‍ലി മോഡലില്‍ ഡ്രൈവ് ചെയ്യാനുള്ള ഓപ്ഷനും ഈ കാറിന് ഇല്ല. കമ്പസ്റ്റന്‍ പ്ലാന്റില്‍ വരുന്ന വൈദ്യുതിയിലെ പോരായ്മ നികത്താന്‍ ഇ-മോട്ടോറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഒറ്റ സീറ്റുള്ള റേസര്‍ കാറിന്റെ കോക്ക്പിറ്റിനെ അടിസ്ഥാനമാക്കിയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രണ്ട് പേര്‍ക്ക് ഇരിക്കാനുള്ള സീറ്റിങ് കപ്പാസിറ്റി ഉണ്ടെങ്കിലും ഡ്രൈവര്‍ക്കാണ് കൂടുതലായും പ്രാധാന്യം നല്‍കിയിരിക്കുന്നത്.
എഫ്80ക്ക് മാത്രമായി പ്രത്യേകം തയ്യാറാക്കിയ സ്റ്റിയറിംഗ് വീലും ഉണ്ട്. മറ്റ് ഫെരാരി കാറുകളില്‍ നിന്നും അല്‍പ്പം ചെറുതും മുകളിലും താഴെയുമുള്ള റിമ്മറുകള്‍ പരന്നതുമാണ്. ഡ്രൈവ് ചെയ്യുമ്പോള്‍ സ്‌പോര്‍ട്‌സ് കാര്‍ ഓടിക്കുന്നതുപോലെ തോന്നിപ്പിക്കുന്നതിനാണ് ഇത്. സ്റ്റിയറിംഗ് വീലിന്റെ ഇടത് കൈ സ്‌പോക്കുകളിലെ ഫിസിക്കല്‍ ബട്ടനുകള്‍ തിരിച്ചെത്തിയിട്ടുണ്ട്. മറ്റ് കാറുകളില്‍ ഫെരാരി ഉപയോഗിച്ചിരുന്ന ഫുള്‍ ഡിജിറ്റല്‍ ലേ ഔട്ടിന് പകരം എളുുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ബട്ടണുകളാണ് കാറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫെരാരി ബട്ടണുകള്‍ ഉപയോഗിക്കാന്‍ എളുപ്പമാണെന്നും സ്പര്‍ശനത്തിലൂടെ തല്‍ക്ഷണം തിരിച്ചറിയാനും കഴിയുന്നു.
എല്ലാ സൂപ്പര്‍കാറുകളേയും പോലെ, എ80 ഫെരാരിയുടെ ഒരു പുതിയ ഡിസൈന്‍ യുഗത്തിന്റെ തുടക്കം കുറിക്കുന്നു. വാതിലുകളുടെ ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള കാര്‍ബണ്‍-ഫൈബര്‍ സില്‍സ്, ഒരു വശം തകര്‍ന്നാല്‍ യാത്രക്കാരെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. മാനുവല്‍ ഓവര്‍റൈഡോടുകൂടിയ 8-സ്പീഡ് ഡ്യുവല്‍ ക്ലച്ച് എഫ്1 ഉഇഠ ഓട്ടോമാറ്റിക് ഗിയര്‍ബോക്സിലൂടെയാണ് എല്ലാം പ്രവര്‍ത്തിക്കുന്നത്. ഫോര്‍മുല 1-ല്‍ നിന്നുള്ള സാങ്കേതികവിദ്യയും ഉണ്ട്.