റേസ് ട്രാക്കിലെ കരുത്തുമായി മഹീന്ദ്ര BE 6; ഫോർമുല E എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു; സവിശേഷതകൾ അറിയാം..

Update: 2025-11-27 10:42 GMT

ഹീന്ദ്ര BE 6 ഇലക്ട്രിക് എസ്‌യുവിയുടെ ഫോർമുല E എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. 23.69 ലക്ഷം രൂപ മുതലാണ് ഈ പ്രത്യേക പതിപ്പിന്റെ എക്സ്-ഷോറൂം വില. ഫോർമുല E റേസിംഗ് ട്രാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ മെച്ചപ്പെടുത്തലുകളോടും നൂതന ഫീച്ചറുകളോടും കൂടിയാണ് BE 6 ഫോർമുല E എഡിഷൻ എത്തുന്നത്. FE2, FE3 എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാകുന്ന ഈ ലിമിറ്റഡ് എഡിഷന്റെ ബുക്കിംഗ് 2026 ജനുവരി 14-ന് ആരംഭിക്കും, തുടർന്ന് ഫെബ്രുവരി 14 മുതൽ ഡെലിവറികൾ ലഭ്യമാകും.

സ്റ്റെൽത്ത് ബ്ലാക്ക്, ടാങ്കോ റെഡ്, എവറസ്റ്റ് വൈറ്റ്, ഫയർസ്റ്റോം ഓറഞ്ച് എന്നീ നാല് കളർ ഓപ്ഷനുകളിൽ ഈ വാഹനം ലഭ്യമാണ്. സ്റ്റാൻഡേർഡ് BE 6 നെ അപേക്ഷിച്ച് ഈ ഫോർമുല E പതിപ്പിന് നിരവധി ബാഹ്യ സൗന്ദര്യവർധക മാറ്റങ്ങളുണ്ട്. പുതിയ വൃത്താകൃതിയിലുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പരിഷ്കരിച്ച മുൻ-പിൻ ബമ്പറുകൾ, 20 ഇഞ്ച് വലിപ്പമുള്ള പുതിയ ഏറോ ഡിസൈൻ അലോയ് വീലുകൾ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. മുൻ ക്വാർട്ടർ പാനലുകളിലെ ഡെക്കലുകൾ, ബമ്പറുകളിലെ ബ്ലാക്ക് ബോഡി ക്ലാഡിംഗ്, ഫിക്സഡ് ഗ്ലാസ് റൂഫ്, ഫോർമുല E-പ്രചോദിത 12-സ്ട്രൈപ്പ് ഗ്രാഫിക്സ്, എക്സ്ക്ലൂസീവ് ഫോർമുല E ബാഡ്ജിംഗ് എന്നിവയും വാഹനത്തെ കൂടുതൽ ആകർഷകമാക്കുന്നു.

വാഹനത്തിന്റെ ഇന്റീരിയറിൽ ഫയർസ്ട്രോം ഓറഞ്ച് ക്യാബിൻ തീം ആണ് ശ്രദ്ധാകേന്ദ്രം. സീറ്റുകളിലും ഡാഷ്‌ബോർഡിലും ഫോർമുല E ലോഗോകൾ, FIA X ഫോർമുല E എഡിഷൻ പ്ലാക്ക്, സീറ്റ് ബെൽറ്റുകളിലെ FIA ബ്രാൻഡിംഗ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോർമുല E-യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സ്റ്റാർട്ടപ്പ് ആനിമേഷനുകളും എക്സ്റ്റീരിയർ എഞ്ചിൻ ശബ്ദങ്ങളും വാഹനത്തിന് സ്പോർട്ടി അനുഭവം നൽകുന്നു.

79kWh ബാറ്ററി പാക്കുമായി വരുന്ന BE 6 സ്പെഷ്യൽ എഡിഷൻ, പിൻ ആക്‌സിലിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോർ വഴി 286bhp കരുത്തും 380Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഒരു ചാർജിൽ 682 കിലോമീറ്റർ (എആർഎഐ) റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്നു. സ്റ്റാൻഡേർഡ് BE 6-ന്റെ ടോപ്പ്-എൻഡ് പാക്ക് ത്രീ ട്രിമ്മിനെ അടിസ്ഥാനമാക്കിയാണ് ഈ പ്രത്യേക പതിപ്പ് നിർമ്മിച്ചിരിക്കുന്നത്. ഉയർന്ന പ്രകടനവും സവിശേഷതകളും സമന്വയിപ്പിച്ച് ഇലക്ട്രിക് വാഹന വിപണിയിൽ മഹീന്ദ്രയുടെ സാന്നിധ്യം ഇത് കൂടുതൽ ശക്തമാക്കുന്നു.

Tags:    

Similar News