ജി.എസ്.ടി യിലെ മാറ്റം കണ്ട് 'ഥാർ' പ്രേമികൾക്ക് സന്തോഷം; 'മഹീന്ദ്ര' കാറുകൾക്ക് 1.56 ലക്ഷം രൂപ വരെ വില കുറച്ചു; ആകർഷിപ്പിച്ച് ബൊലോറോയുടെ വിലയും

Update: 2025-09-06 11:02 GMT

ഡൽഹി: കേന്ദ്രസർക്കാർ ചരക്ക് സേവന നികുതിയിൽ (ജി.എസ്.ടി) വരുത്തിയ മാറ്റങ്ങളെത്തുടർന്ന് വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ കാറുകളുടെ വില ഗണ്യമായി കുറച്ചു. വിവിധ മോഡലുകൾക്ക് 1.56 ലക്ഷം രൂപ വരെയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 6 മുതൽ ഈ വിലക്കുറവ് പ്രാബല്യത്തിൽ വരും.

56-ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിന് പിന്നാലെയാണ് വാഹനങ്ങൾക്ക് വിലയിളവ് നൽകാൻ മഹീന്ദ്ര തീരുമാനിച്ചത്. മഹീന്ദ്ര ബൊലേറോയുടെ ടോപ് എൻഡ് മോഡലിന് 1.27 ലക്ഷം രൂപയുടെ വിലക്കുറവ് ലഭിക്കും. നിലവിൽ 9.81 ലക്ഷം രൂപ വിലയുള്ള ഈ മോഡലിനാണ് മാറ്റം വരുന്നത്. മഹീന്ദ്ര ബൊലേറോ നിയോയുടെ വിലയിലും 1.27 ലക്ഷം രൂപ കുറയും. മഹീന്ദ്ര എക്സ്.യു.വി 3എക്സ്ഒ പെട്രോൾ വേരിയന്റിന് 1.4 ലക്ഷം രൂപയും ഡീസൽ വേരിയന്റിന് 1.56 ലക്ഷം രൂപയുമാണ് വിലക്കുറവ്.

കമ്പനിയുടെ ജനപ്രിയ മോഡലായ മഹീന്ദ്ര താറിന്റെ വിലയും കുറച്ചിട്ടുണ്ട്. ടൂ വീൽ ഡ്രൈവ് ഡീസൽ വേരിയന്റിന് 1.35 ലക്ഷം രൂപയും ഫോർ വീൽഡ്രൈവിന് 1.01 ലക്ഷം രൂപയുമാണ് ഇളവ്. മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിന് 1.01 ലക്ഷം രൂപയുടെയും, മഹീന്ദ്ര സ്കോർപിയോയ്ക്ക് 1.45 ലക്ഷം രൂപയുടെയും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ജി.എസ്.ടി മാറ്റങ്ങളിലൂടെ ഏകദേശം 175 ഉത്പന്നങ്ങളുടെ നികുതി നിരക്കിൽ കുറവ് വന്നിട്ടുണ്ട്. ടൂത്ത്പേസ്റ്റ്, സോപ്പ്, ഷാംപു, ടൂത്ത്ബ്രഷ്, സൈക്കിൾ തുടങ്ങിയ ദൈനംദിന ഉപയോഗ വസ്തുക്കൾക്ക് ജി.എസ്.ടി അഞ്ച് ശതമാനമാക്കി കുറച്ചു. 

Tags:    

Similar News