ഇനി ഈ കുഞ്ഞനെ റോഡിലൂടെ പറപ്പിക്കാം..; ജിഎസ്ടി 2.0 ഗുണം ചെയ്തു; ബ്രാൻഡഡ് സൂപ്പർ കാർ മിനി കൂപ്പറിന്റെ വില കുറഞ്ഞു; ആകാംക്ഷയിൽ വാഹനപ്രേമികൾ

Update: 2025-09-10 11:55 GMT

കൊച്ചി: ആഡംബര വാഹന നിർമ്മാതാക്കളായ മിനി ഇന്ത്യ, പുതിയ ജിഎസ്ടി 2.0 നിരക്കുകൾ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ തങ്ങളുടെ മിനി കൂപ്പർ മോഡലുകൾക്ക് വലിയ വിലക്കുറവ് പ്രഖ്യാപിച്ചു. 2025 സെപ്റ്റംബർ 22 മുതൽ ഈ പുതിയ വിലകൾ നിലവിൽ വരും. വിവിധ വേരിയന്റുകളിൽ മൂന്നു ലക്ഷം രൂപ വരെ വില കുറയുന്നത് വാഹനപ്രേമികൾക്ക് ആശ്വാസകരമാകും.

കേന്ദ്ര സർക്കാർ യാത്രാ വാഹനങ്ങളുടെ നികുതി ഘടന ലളിതമാക്കി 40 ശതമാനമായി ചുരുക്കിയതിൻ്റെ ഫലമായാണ് ഈ വിലക്കുറവ്. മുമ്പ് വ്യത്യസ്ത നികുതികളും സെസുകളും കാരണം ഉയർന്ന വിലയിൽ ലഭ്യമായിരുന്ന വാഹനങ്ങൾ ഈ മാറ്റത്തിലൂടെ കൂടുതൽ താങ്ങാനാവുന്ന വിലയിൽ എത്തുമെന്ന് മിനി ഇന്ത്യ അവകാശപ്പെടുന്നു.

ഇന്ത്യയിൽ പ്രധാനമായും രണ്ട് മോഡലുകളാണ് മിനി വാഗ്ദാനം ചെയ്യുന്നത്: മിനി കൺട്രിമാൻ, മിനി കൂപ്പർ. പുതിയ ജിഎസ്ടി നിരക്കുകൾ ഇലക്ട്രിക് വാഹനങ്ങളെ ബാധിക്കാത്തതിനാൽ മിനി കൺട്രിമാൻ്റെ വിലയിൽ മാറ്റമില്ല. എന്നാൽ മിനി കൂപ്പറിൻ്റെ നാല് വേരിയന്റുകളായ എസൻഷ്യൽ, ക്ലാസിക്, ഫേവേഡ്, ജെസിഡബ്ല്യു എന്നിവയുടെ വിലയിലും കുറവുണ്ട്.

ഏറ്റവും താഴ്ന്ന വേരിയൻ്റായ എസൻഷ്യലിന് 2.5 ലക്ഷം രൂപയുടെ കുറവ് വന്ന് 43.70 ലക്ഷം രൂപയായി. ക്ലാസിക് വേരിയൻ്റിന് 2.75 ലക്ഷം രൂപയുടെ കുറവ് രേഖപ്പെടുത്തി 49.20 ലക്ഷം രൂപയായി. ഫേവേഡ്, ജെസിഡബ്ല്യു വേരിയന്റുകളിൽ മൂന്നു ലക്ഷം രൂപ വരെ ലാഭം ഉപഭോക്താക്കൾക്ക് ലഭിക്കും.

Tags:    

Similar News