കണ്ടാൽ 'ക്രെറ്റ' പോലെ തോന്നും; ഇന്റീരിയറിലും പുത്തൻ അപ്ഡേറ്റ്; ജനപ്രിയ മോഡലായ 'ഹ്യുണ്ടായി വെന്യു' പുതിയ രൂപത്തിൽ തിരിച്ചെത്തുന്നു; ബുക്കിംഗ് തുടങ്ങി

Update: 2025-10-24 12:58 GMT

ന്ത്യയിലെ ജനപ്രിയ സബ്-കോംപാക്റ്റ് എസ്‌യുവി മോഡലായ ഹ്യുണ്ടായി വെന്യുവിന്റെ പുതിയ 2025 പതിപ്പ് നവംബർ 4ന് വിപണിയിലെത്തും. കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയ പുതിയ പതിപ്പിനായുള്ള ബുക്കിംഗ് രാജ്യവ്യാപകമായി ആരംഭിച്ചു. 25,000 രൂപ ടോക്കൺ തുകയായി നൽകി പുതിയ വെന്യു ബുക്ക് ചെയ്യാം. അംഗീകൃത ഹ്യുണ്ടായി ഡീലർഷിപ്പുകൾ വഴിയോ കമ്പനിയുടെ ഔദ്യോഗിക ഓൺലൈൻ പോർട്ടൽ വഴിയോ ബുക്കിംഗ് നടത്താം.

പുതിയ തലമുറ വെന്യുവിന് വലിയ അപ്‌ഡേറ്റുകളാണ് ഹ്യുണ്ടായി നൽകുന്നത്. ക്രെറ്റ, അൽകാസർ പോലുള്ള വലിയ മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ബോൾഡർ ഫ്രണ്ട് ഫാസിയ, പുതിയ എൽഇഡി ഡിആർഎൽ, കൂടുതൽ മസ്‍കുലാർ ലുക്ക് എന്നിവയാണ് എക്സ്റ്റീരിയറിലെ പ്രധാന മാറ്റങ്ങൾ. ഇൻ്റീരിയറിൽ ഡ്യുവൽ 12.3 ഇഞ്ച് വളഞ്ഞ പനോരമിക് ഡിസ്‌പ്ലേകൾ (ഇൻഫോടെയ്ൻമെന്റ്, ഡിജിറ്റൽ ക്ലസ്റ്റർ), വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, ലെവൽ 2 എഡിഎഎസ് (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) തുടങ്ങിയ ഹൈടെക് സവിശേഷതകളോടെ കൂടുതൽ പ്രീമിയം അനുഭവം നൽകും.

പുതിയ വെന്യു എട്ട് വ്യത്യസ്ത വകഭേദങ്ങളിൽ ലഭ്യമാകും. HX 2, HX 4, HX 5, HX 6, HX 6T, HX 7, HX 8, HX 10 എന്നിവയാണ് ലഭ്യമാകുന്ന വകഭേദങ്ങൾ. കളർ ഓപ്ഷനുകളിൽ ആറ് മോണോടോൺ, രണ്ട് ഡ്യുവൽ-ടോൺ നിറങ്ങൾ ഉൾപ്പെടെ ആകെ എട്ട് കളർ ഓപ്ഷനുകൾ ഉണ്ടാകും. ഹേസൽ ബ്ലൂ, മിസ്റ്റിക് സഫയർ എന്നിവ പുതിയതായി കൂട്ടിച്ചേർത്ത നിറങ്ങളാണ്. ഉത്സവ സീസൺ പ്രമാണിച്ച് പുറത്തിറങ്ങുന്ന ഈ മോഡൽ വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നും ആദ്യഘട്ടത്തിൽ ബുക്ക് ചെയ്യുന്നവർക്ക് മുൻഗണന ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Tags:    

Similar News