മണിക്കൂറിൽ 90 കി.മീ വേഗതയിൽ കുതിക്കുന്ന പുലിക്കുട്ടന്മാർ ഇനി ആലുവ മണ്ണിലും; റിവറിന്റെ ഏറ്റവും പുതിയ സ്‌റ്റോര്‍ ആരംഭിച്ചു; കമ്പനിയുടെ ലക്ഷ്യം പറഞ്ഞ് അധികൃതർ

Update: 2026-04-10 13:47 GMT

ലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ റിവർ, കേരളത്തിലെ തങ്ങളുടെ ഏറ്റവും പുതിയ ഷോറൂം ആലുവയിൽ തുറന്നു. ഇഞ്ചിയോൺ മൊബിലിറ്റിയുമായി സഹകരിച്ച് പ്രവർത്തനം ആരംഭിച്ച ഈ സ്റ്റോറിൽ, ഒറ്റ ചാർജിൽ 163 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന ഇൻഡി സ്കൂട്ടറുകൾ ടെസ്റ്റ് ഡ്രൈവിനും ബുക്കിംഗിനും ലഭ്യമാണ്.

സംസ്ഥാനത്തെ വൈദ്യുത വാഹന വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ പുതിയ സംരംഭം. ഇഞ്ചിയോൺ മൊബിലിറ്റിക്ക് നിലവിൽ ആലുവയിലും കോട്ടയത്തും റിവർ സ്റ്റോറുകളുണ്ട്. കൂടാതെ, ആലപ്പുഴയിലും മൂവാറ്റുപുഴയിലും പുതിയ ഷോറൂമുകൾ ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.

4 kWh ശേഷിയുള്ള ബാറ്ററിയാണ് ഇൻഡി സ്കൂട്ടറിൻ്റെ പ്രധാന സവിശേഷത. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ സ്കൂട്ടറിന് വെറും 3.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കാനാകും. സുരക്ഷയ്ക്കായി ഡിസ്ക് ബ്രേക്കുകളും കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റവും (CBS) ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. മൾട്ടി യൂട്ടിലിറ്റിയും സ്റ്റൈലും ഒരുമിച്ച് ചേരുന്ന ഇൻഡി മോഡലിൻ്റെ എക്സ്ഷോറൂം വില 1,45,799 രൂപയാണ്. ഉപഭോക്താക്കൾക്ക് റിവർ സ്റ്റോറിൽ നിന്ന് ഇൻഡി സ്കൂട്ടറിനൊപ്പമുള്ള ആക്സസറികളും മറ്റ് അനുബന്ധ ഉൽപ്പന്നങ്ങളും നേരിട്ട് സ്വന്തമാക്കാം.

ആലുവ പുളിഞ്ചോടുള്ള പുതിയ ഷോറൂമിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നിപ്പോൺ ഗ്രൂപ്പ് ചെയർമാൻ എം എ എം ബാബു മൂപ്പൻ, റിവർ ചീഫ് പ്രോഡക്റ്റ് ഓഫീസറും സഹസ്ഥാപകനുമായ വിപിൻ ജോർജ്, ഇഞ്ചിയോൺ മൊബിലിറ്റി മാനേജിംഗ് ഡയറക്ടർ നയീം ഷാഹുൽ എന്നിവർ പങ്കെടുത്തു.

Tags:    

Similar News