ചൈനീസ് കാര്‍ കമ്പനിയായ ചെറി ഓട്ടോമോട്ടീവ് യുകെയില്‍ പുതിയ എസ്്.യു.വി പുറത്തിറക്കി; ഒമോഡാ നയന്‍ എസ്.എച്ച്.എസ് കളത്തിലിറങ്ങുന്നത് യൂറോപ്പിലെ വമ്പന്‍മാരോട് മുട്ടാന്‍

ചൈനീസ് കാര്‍ കമ്പനിയായ ചെറി ഓട്ടോമോട്ടീവ് യുകെയില്‍ പുതിയ എസ്്.യു.വി പുറത്തിറക്കി

Update: 2025-07-12 08:49 GMT

ലണ്ടന്‍: യു.കെയിലെ ചൈനീസ് കാര്‍ കമ്പനിയായ ചെറി ഓട്ടോമോട്ടീവ് അവരുടെ ഏറ്റവും പുതിയ എസ്്.യു.വി പുറത്തിറക്കിയിരിക്കുകയാണ്. ഒമോഡാ നയന്‍ എസ്.എച്ച്.എസ് എന്നാണ് ഈ ഹൈബ്രിഡ് വാഹനത്തിന് പേരിട്ടിരിക്കുന്നത്. വോള്‍വോ, മെഴ്‌സിഡസ് ഓഡി തുടങ്ങിയ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളുടെ വാഹനങ്ങളെയാണ് വിപണിയില്‍ ഒമാഡോ നേരിടാന്‍ പോകുന്നത്. പെട്രോളിലും ഇലക്ട്രിക്കലിലുമായി 700 മൈലാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ചെറിക്ക് യു.കെയിലും യൂറോപ്യന്‍ രാജ്യങ്ങളിലും വലിയ പദ്ധതികളാണ് നടപ്പിലാക്കാനാനുള്ളത്. ചൈനയിലെ ഏറ്റവും വലിയ കാര്‍ കയറ്റുമതി കമ്പനിയും ഇവരാണ്. ഒമ്പത് രാജ്യങ്ങളില്‍ ഈ വാഹനം പരീക്ഷണ ഓട്ടം നടത്തുകയാണ്. ഇന്ധനം നിറയ്ക്കുകയോ റീചാര്‍ജ് ചെയ്യുകയോ ചെയ്യാതെ ഇതിന് 700 മൈല്‍ സഞ്ചരിക്കാന്‍ കഴിയുമോ എന്നതാണ് ഇതിലെ പ്രധാന ലക്ഷ്യം. ഒമോഡ കഴിഞ്ഞ വര്‍ഷം മാത്രമാണ് യു.കെയില്‍ വിപണിയില്‍ സജീവമായത്.

ചെറി ഓട്ടോമേറ്റേീവിന്റെ സഹോദര സ്ഥാപനമായ ജെയ്കൂവാണ് യു.കെയില്‍ ഓമോഡാ എത്തിക്കുന്നത്. ഈ രണ്ട് സ്ഥാപനങ്ങളും യു.കെയില്‍ വിപണി പിടിക്കാനുള്ള സജീവമായ നീക്കങ്ങളിലാണ്. മറ്റ് ചൈനീസ് ബ്രാന്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായി ചെറി ഇലക്ട്രിക്ക് വാഹനങ്ങളില്‍ മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഒമോഡ 5 ഉം ഇലക്ട്രിക് കാറായ ഇ-ഫൈവും പുറത്തിറക്കിയിരുന്നു.

ഈ രണ്ട് മോഡലുകളും ഉയര്‍ന്ന വിലയ്ക്കാണ് കമ്പനി വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനി ആഗോളതലത്തില്‍ 2.6 മില്യണ്‍ കാറുകള്‍ വിറ്റഴിച്ചിരുന്നു. ഈ വര്‍ഷം അത് മൂന്ന് മില്യനായി ഉയരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. യു.കെ തന്നെയാണ് അവരുടെ പ്രധാന വിദേശ വിപണി. യു.കെയില്‍ 44990 പൗണ്ടാണ് ഒമോഡാ കാറിന് വിലയിട്ടിരിക്കുന്നത്. ഏഴ് വര്‍ഷം വാറന്റിയും ലഭിക്കും.

Tags:    

Similar News