'റോഡ് കിംഗ്...'; 20 കിലോമീറ്റര്‍ മൈലേജ്; അതിശയിപ്പിച്ച് സുരക്ഷാ ഫീച്ചറുകള്‍; പുതിയ റെനോ കൈഗര്‍ വിപണിയിലെത്തി; വില അറിയാം...
കൊച്ചി: ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോ ഗ്രൂപ്പിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റെനോ ഇന്ത്യ പുതിയ കൈഗർ വാഹനം വിപണിയിൽ അവതരിപ്പിച്ചു. എക്സ്റ്റീരിയർ, ഇന്റീരിയർ ഡിസൈൻ, നൂതന സാങ്കേതികവിദ്യ, സുരക്ഷാ ഫീച്ചറുകൾ എന്നിവയുൾപ്പെടെ 35-ൽ അധികം മെച്ചപ്പെടുത്തലുകൾ പുതിയ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 6.29 ലക്ഷം രൂപ മുതലാണ് പുതിയ കൈഗറിന്റെ വില ആരംഭിക്കുന്നത്.
പുതുക്കിയ എക്സ്റ്റീരിയർ ഡിസൈനിൽ ആകർഷകമായ ഫ്രണ്ട് ഗ്രിൽ, പുതിയ ഹുഡ്, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് ഇവേഷൻ അലോയ് വീലുകൾ, സ്കിഡ് പ്ലേറ്റുകൾ എന്നിവ ഉൾപ്പെടുന്നു. പുതിയ ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ്, പ്രീമിയം വെന്റിലേറ്റഡ് ലെതറെറ്റ് സീറ്റുകൾ, പുതിയ സീറ്റ് അപ്‌ഹോൾസ്റ്ററി, മെച്ചപ്പെടുത്തിയ വോയിസ് ഇൻസുലേഷൻ എന്നിവ പ്രീമിയം ഇന്റീരിയറിൽ ലഭ്യമാണ്.
പുതിയ കൈഗറിൽ മൾട്ടി-വ്യൂ കാമറ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ-സെൻസിംഗ് വൈപ്പറുകൾ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, 20.32 സെന്റിമീറ്റർ ഫ്‌ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, പ്രീമിയം 3D ആർക്കമിസ് സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവ ഉൾപ്പെടുന്ന സാങ്കേതിക പാക്കേജുണ്ട്.