ഇതിൽ കൂടുതൽ എന്തു വരാനാ...! സുരക്ഷയുടെ ആൾ അത്ര പെർഫെക്റ്റ് അല്ല; വെറും ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി 'ഫ്രോങ്ക്‌സ്'

Update: 2025-12-23 14:18 GMT

ന്ത്യൻ വിപണിയിലുൾപ്പെടെ വൻ ജനപ്രീതി നേടിയ സുസുക്കി ഫ്രോങ്‌ക്സ് എസ്‌യുവിക്ക് ആഗോള സുരക്ഷാ പരിശോധനയിൽ നിരാശാജനകമായ ഫലം. ഓസ്‌ട്രേലിയൻ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (ANCAP) നടത്തിയ ക്രാഷ് ടെസ്റ്റിൽ സുസുക്കി ഫ്രോങ്‌ക്സിന് വെറും ഒരു സ്റ്റാർ (1-Star) റേറ്റിംഗ് മാത്രമാണ് ലഭിച്ചത്. യാത്രക്കാരുടെ സുരക്ഷാ കാര്യത്തിൽ വാഹനം വലിയ പരാജയമാണെന്നാണ് ഈ പരിശോധനാ ഫലം സൂചിപ്പിക്കുന്നത്.

മുൻപിൽ നിന്നും വശങ്ങളിൽ നിന്നുമുള്ള ആഘാതങ്ങളിൽ മുതിർന്ന യാത്രക്കാർക്ക് ലഭിക്കുന്ന സുരക്ഷാ നിലവാരത്തിൽ ഗുരുതരമായ പോരായ്മകൾ കണ്ടെത്തി. പ്രത്യേകിച്ച് ഡ്രൈവർക്കും മുൻവശത്തെ യാത്രക്കാരന്റെയും നെഞ്ചിന്റെ ഭാഗത്ത് ഏൽക്കുന്ന ആഘാതം വളരെ കൂടുതലാണെന്ന് ക്രാഷ് ടെസ്റ്റ് റിപ്പോർട്ട് പറയുന്നു.

കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിലും ഫ്രോങ്‌ക്സിന് മികച്ച സ്കോർ നേടാനായില്ല. പുറകിലെ സീറ്റിലിരിക്കുന്ന കുട്ടികൾക്ക് അപകടസമയത്ത് ലഭിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ വാഹനം പാലിക്കുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വാഹനത്തിലെ സേഫ്റ്റി അസിസ്റ്റ് ഫീച്ചറുകൾ, പ്രത്യേകിച്ച് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം (AEB), ലെയ്ൻ അസിസ്റ്റ് തുടങ്ങിയവയുടെ പ്രവർത്തനക്ഷമതയും കുറഞ്ഞ റേറ്റിംഗ് ലഭിക്കാൻ കാരണമായി. കാറിനുള്ളിലെ സെന്റർ എയർബാഗിന്റെ അഭാവവും തിരിച്ചടിയായി.

ഗ്ലോബൽ എൻക്യാപും എഎൻസിഎപും തമ്മിലുള്ള വ്യത്യാസം: ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും വിൽക്കുന്ന വാഹനങ്ങൾക്കായി നടത്തുന്ന എഎൻസിഎപി (ANCAP) ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയതാണ്. യൂറോപ്യൻ നിലവാരത്തിലുള്ള പരിശോധനയാണ് ഇവിടെ നടക്കുന്നത്. ഇന്ത്യയിൽ വിൽക്കുന്ന ഫ്രോങ്‌ക്സ് മോഡൽ ഇതുവരെ ഭാരത് എൻക്യാപ് (BNCAP) അല്ലെങ്കിൽ ഗ്ലോബൽ എൻക്യാപ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല. എങ്കിലും അന്താരാഷ്ട്ര തലത്തിൽ ലഭിച്ച ഈ കുറഞ്ഞ റേറ്റിംഗ് വാഹനത്തിന്റെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിച്ചിട്ടുണ്ട്.

Tags:    

Similar News